HOME
DETAILS

മണിപ്പൂർ: കണ്ണടച്ചിരുട്ടാക്കൽ അവസാനിപ്പിക്കണം

  
backup
September 14 2023 | 17:09 PM

editorial-in-sep-15-2023

മണിപ്പൂർ കലാപം തുടങ്ങിയിട്ട് നാലുമാസത്തിലധികമായി. ഇനിയൊരിക്കലും തിരിച്ചെടുക്കാനാവാത്ത വിധം ആഴത്തിലുള്ള മുറിപ്പാടിലാണ് മണിപ്പൂർ. ഏതു കലാപത്തിനുമുണ്ടാകും ഒരന്ത്യം. എന്നാൽ മണിപ്പൂർ അങ്ങനെയല്ല. എല്ലാം അവസാനിച്ചുവെന്ന് നമ്മൾ ആശ്വസിക്കുമ്പോഴും വീണ്ടും കൊലയും കൊള്ളിവയ്പ്പുമുണ്ടാകുന്നു. ഇടയ്ക്കിടെയുള്ള കൊള്ളിവയ്പ്പും അക്രമവും മാറ്റമില്ലാതെ തുടരുന്നു. ഇതിനിടയിലും വീണവായനയിലാണ് മണിപ്പൂർ സർക്കാരും കേന്ദ്രവും. എല്ലാം താനെ കെട്ടടങ്ങിക്കോളുമെന്നാണ് സർക്കാറുകൾ കരുതുന്നത്.
മെയ്തി തീവ്രവാദികളുടെ പിടിയിലാണ് ഇപ്പോൾ ഇംഫാൽ താഴ്‌വര. യൂനിഫോമിലുള്ള പൊലിസിനും പൊലിസ് കമാൻഡോകൾക്കുമൊപ്പം അതേ യൂനിഫോമണിഞ്ഞ് ആയുധങ്ങളുമായി റോന്തു ചുറ്റുന്ന മെയ്തി തീവ്രവാദികളാണ് താഴ്‌വരയിൽ സുരക്ഷാ സൈന്യം നേരിടുന്ന പ്രധാന വെല്ലുവിളി. റെയ്ഡിന്റെ പേരിൽ അവർ ഇടയ്ക്കിടെ കുക്കി മേഖലയിലേക്ക് കടന്നുകയറുകയും കുക്കികളെ കൊലപ്പെടുത്തുകയും ചെയ്യുന്നു.

കേന്ദ്രസേന ഇത് തടയാൻ ശ്രമിക്കുന്നതോടെ അത് കേന്ദ്രസേനയും പൊലിസും തമ്മിലുള്ള സംഘർഷമായി മാറുന്നു. ജി20 ഉച്ചകോടിക്ക് പിന്നാലെ ഡൽഹിയിൽ വിന്യസിച്ച 4500 കേന്ദ്ര സൈനികരെയാണ് മണിപ്പൂരിൽ അധികമായി വിന്യസിച്ചിരിക്കുന്നത്. നിലവിൽ മണിപ്പൂരിലുള്ള 36,000 സൈന്യത്തെയും കേന്ദ്രസേനയെയും കൂടാതെയാണിത്. എന്നിട്ടും മണിപ്പൂർ ശാന്തമല്ല.
കേന്ദ്രസേനയും മണിപ്പൂർ പൊലിസും പരസ്പരം തോക്കുചൂണ്ടുന്ന സംഭവങ്ങൾ പലപ്പോഴുമുണ്ടാകുന്നുവെന്ന് മണിപ്പൂരിൽ നിന്ന് ഞങ്ങളുടെ ലേഖകൻ റിപ്പോർട്ട് ചെയ്യുന്നു. മെയ്തി തീവ്രവാദികൾ കൊള്ളയടിച്ച ആയുധങ്ങൾ തിരിച്ചുപിടിക്കാൻ സർക്കാർ ഒന്നും ചെയ്തില്ലെന്നതാണ് മണിപ്പൂരിൽ സംഘർഷം തുടരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.

മെയ് മൂന്നു മുതൽ 4000ത്തിലധികം ആയുധങ്ങളാണ് മെയ്തികൾ കൊള്ളയടിച്ചത്. ഇത് കൂടാതെ വേറെയും കൊള്ളകൾ നടന്നു. ആയുധങ്ങളുമായി ക്രിമിനലുകൾ തെരുവിൽ റോന്തുചുറ്റുമ്പോൾ തടയാനാരുമില്ല. മണിപ്പൂരിൽ സർക്കാർ തന്നെ പ്രവർത്തിക്കാത്ത സ്ഥിതിയാണ്. രണ്ടു വിഭാഗത്തെയും രണ്ടിടങ്ങളിലായി നിർത്തുകയല്ലാതെ സംഘർഷം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ല.
സൈന്യത്തിന് മേഖലകളെ സുരക്ഷിതമാക്കാനെ പറ്റൂ. കലാപം തീർക്കേണ്ടത് രാഷ്ട്രീയ പരിഹാരത്തിലൂടെയാണ്. അതിനുള്ള ശ്രമം സംസ്ഥാന സർക്കാർ നടത്താത്തിടത്തോളം കലാപം അവസാനിക്കില്ല. കലാപം അവസാനിക്കാതിരിക്കാൻ വേറെയും കാരണങ്ങളുണ്ട്. അതിലൊന്ന് മാധ്യമങ്ങളുടെ പക്ഷപാത വാർത്തകളാണെന്ന് അടുത്തിടെ പുറത്തിറങ്ങിയ എഡിറ്റേഴ്‌സ് ഗിൽഡിന്റെ വസ്തുതാന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇംഫാലിൽ നിന്ന് പുറത്തിറങ്ങുന്ന പ്രധാന മാധ്യമങ്ങളെല്ലാം മെയ്തി പക്ഷത്തായി. കുക്കി മേഖലയായ ചുരാചന്ദ്പൂരിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത് മ്യാൻമറിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്ന് ഇംഫാൽ ഫ്രീപ്രസ് റിപ്പോർട്ട് ചെയ്തു. എന്നാലിത് വാസ്തവവിരുദ്ധമായിരുന്നു. കുക്കി മയക്കുമരുന്ന് തീവ്രവാദികൾ ഗ്വോൽത്താബിയിലെ ക്ഷേത്രം അശുദ്ധമാക്കിയെന്നായിരുന്നു സാൻഗായ് എക്‌സ്പ്രസിൽ വന്ന വാർത്ത. ഇതും വാസ്തവിരുദ്ധമായിരുന്നു.
അതേസമയം, മെയ്തികൾ കുക്കി വിഭാഗത്തിൽപ്പെട്ട ഏഴു വയസുകാരനെ ബോംബെറിഞ്ഞ് കൊന്നത് ഒരു മാധ്യമവും റിപ്പോർട്ട് ചെയ്തില്ല.

ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകുകയായിരുന്ന കുക്കി മാതാവിനെയും കുഞ്ഞിനെയും മെയ്തികൾ ആംബുലൻസോടെ കത്തിച്ച് കൊന്നതും വാർത്തയായില്ല. കുക്കി അനധികൃത കുടിയേറ്റക്കാരെയും മയക്കുമരുന്ന് കടത്തുകാരെയും അസം റൈഫിൾസ് സഹായിക്കുന്നതിനാൽ അവരെ അവിടെ നിന്ന് നീക്കം ചെയ്യണമെന്ന് ഇംഫാൽ ഫ്രീപ്രസ് ലേഖനമെഴുതി. രണ്ടുവർഷത്തിനുള്ളിൽ 5,500 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തത് അസം റൈഫിൾസാണെന്ന വസ്തുത മറച്ചുവച്ചായിരുന്നു ഇത്. കുക്കി തീവ്രവാദികൾക്ക് ആയുധപരിശീലനം നൽകാൻ അസം റൈഫിൾസ് ക്യാംപ് നടത്തുന്നുവെന്ന് ദി ഫ്രോണ്ടിയർ എക്‌സ്പ്രസ് എഴുതി. വസ്തുതയുമായി ബന്ധമില്ലാത്ത കാര്യമായിരുന്നു ഇതൊക്കെ. മണിപ്പൂരിലെ പ്രധാന മാധ്യമങ്ങളെല്ലാം മെയ്‌തി ഉടമസ്ഥതയിലാണ് എന്നതാണ് ഈ പക്ഷപാത റിപ്പോർട്ടിങ്ങിന് കാരണം.


അസം റൈഫിൾസിന്റെ സാന്നിധ്യമായിരുന്നു മെയ്‌തി വിഭാഗങ്ങൾക്ക് കുക്കി മേഖലയിൽ വംശഹത്യക്ക് തടസം. ആ തടസമൊഴിവാക്കാൻ മാധ്യമങ്ങൾ പരമാവധി ശ്രമിച്ചുവെന്നാണ് എഡിറ്റേഴ്‌സ് ഗിൽഡ് അന്വേഷണം വെളിപ്പെടുത്തുന്നത്. മാധ്യമങ്ങൾ മാത്രമല്ല, നിഷ്പക്ഷ നിലപാടിന്റെ പേരിൽ പ്രശസ്ത സാമൂഹികപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും മെയ്‌തികളും കുക്കികളുമായി രണ്ടു വിഭാഗക്കാരായി മാറിയെന്നതാണ് മണിപ്പൂർ കലാപത്തിന്റെ മറ്റൊരു ദുരന്ത വശം. ഇംഫാൽ താഴ്‌വരയിൽ സാധാരണ കുക്കികൾ മാത്രമല്ല, കുകി പൊലിസുകാരോ സർക്കാർ ഉദ്യോഗസ്ഥരോ സൈനിക ഉദ്യോഗസ്ഥരോ ബാങ്ക് ജീവനക്കാരോ പോലുമില്ല. എല്ലാവരയും കുക്കി മേഖലയിലേക്ക് മാറ്റിയിരിക്കുന്നു. കുക്കി മേഖലയിൽ മെയ്തികളായ പൊലിസുകാരോ ഉദ്യോഗസ്ഥരോ സൈനികരോ ഇല്ല. അവർ ഇംഫാൽ താഴ്‌വരയിലേക്ക് മടങ്ങിയിരിക്കുന്നു.


കലാപത്തിലെ സ്ത്രീകൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട കേസുകൾ അസമിലേക്ക് മാറ്റി സുപ്രിംകോടതിയും മണിപ്പൂർ സർക്കാരിലുള്ള അവിശ്വാസം രേഖപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥരിൽ മണിപ്പൂരികളില്ല. ഒന്നിലധികം മേൽനോട്ട സമിതികളിൽ മണിപ്പൂരികളില്ല. പരിഹാരം അസാധ്യമാകും വിധം മണിപ്പൂർ രണ്ട് രാജ്യങ്ങളായി മാറിയിരിക്കുന്നു. സുരക്ഷാ സൈന്യം കാവൽ നിൽക്കുന്ന ബഫർസോണാണ് അതിന്റെ അതിർത്തി. യുദ്ധസമാനമാണ് സംസ്ഥാനത്തെ സാഹചര്യം. തീയാളിക്കും വിധം സർക്കാരിന്റെ പക്ഷപാത നിലപാടുകൾ വേറെയുമുണ്ട്. രാജ്യത്തിന്റെ അഖണ്ഡതയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ബി.ജെ.പി മണിപ്പൂരും രാജ്യവും ഭരിക്കുമ്പോഴാണ് ഇതെല്ലാം നടക്കുന്നതെന്നതുകൂടി ഓർക്കണം.


മണിപ്പൂർ സംഘർഷം ഏതുവിധേനയും പരിഹരിക്കണം. അതിനുവേണ്ടി സർക്കാരുകൾ ഒളിച്ചുകളി അവസാനിപ്പിക്കണം. ഇതിന് സർക്കാരുകളിൽ സമ്മർദം ചെലുത്താൻ പൊതുസമൂഹത്തിന് മാത്രമേ കഴിയൂ. ആ നിലക്ക് ചിന്തകൾ ഉയർന്നിട്ടില്ലെങ്കിൽ, നമ്മുടെ ഭൂപടത്തിൽ മണിപ്പൂരെന്ന സംസ്ഥാനം തന്നെ ഇല്ലാതായിപ്പോവും. ഒരു ജനാധിപത്യ രാജ്യത്തെ ജനങ്ങൾക്ക് ദുഃഖിക്കാൻ ഇതിൽപ്പരം മറ്റൊന്നും വേണ്ടിവരികയില്ല.

Content Highlights:Editorial in Sep 15 2023



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago