പ്രവാചകധ്യാപനങ്ങള്‍ക്ക് എക്കാലത്തും പ്രസക്തി: പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ്
പ്രവാചകധ്യാപനങ്ങള്‍ക്ക് എക്കാലത്തും പ്രസക്തി: പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ്
ദുബൈ : യു.എ.ഇ എസ്.കെ.എസ്.എസ്.എഫ് 'തിരുനബി ( സ ) സ്‌നേഹം , സമത്വം , സഹിഷ്ണുത' എന്ന പ്രമേയത്തില്‍ നടത്തുന്ന റബീഹ് കാമ്പയിന്‍ നാഷണല്‍ തല ഉദ്ഘാടനം കേരള സ്റ്റേറ്റ് എസ്.കെ.എസ്.എസ്.എഫ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
പുതിയ കാലത്ത് മനുഷ്യര്‍ വിഭാഗീയതയും വെറുപ്പും പടര്‍ത്താന്‍ പ്രയത്‌നിക്കുമ്പോള്‍ സഹിഷ്ണുതയുടെയും പരസ്പര സ്‌നേഹത്തിന്റെയും സമത്വത്തിന്റെയും പ്രവാചക അധ്യാപനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് തങ്ങള്‍ പറഞ്ഞു.
വംശത്തിലോ വര്‍ണ്ണത്തിലോ വസ്ത്രത്തിലോ അല്ല മനുഷ്യന്‍ ഉന്നതനാകുന്നത് , മറിച്ച് അവന്‍ ചെയ്യുന്ന കര്‍മ്മങ്ങളാണ് അവനെ ശ്രേഷ്ഠനാക്കുന്നത് എന്നാണ് തിരുനബി പഠിപ്പിച്ചത് . സ്‌നേഹം കൊണ്ട് ലോകം കീഴടക്കാന്‍ ഓരോരുത്തരും സ്വയമേവ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.എ.ഇ എസ്.കെ.എസ്.എസ്.എഫ് പ്രസിഡണ്ട് സയ്യിദ് ശുഐബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ദുബൈ സുന്നി സെന്റര്‍ ജനറല്‍ സെക്രട്ടറി ഷൗക്കത്തലി ഹുദവി, വൈസ് പ്രസിഡണ്ട് ജലീല്‍ ഹാജി ഒറ്റപ്പാലം , പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ , സയ്യിദ് അസ്ഗറലി തങ്ങള്‍ കര്‍ണാടക, സയ്യിദ് താഹിര്‍ തങ്ങള്‍, റസാഖ് വളാഞ്ചേരി, സംസാരിച്ചു. ജനറല്‍ സെക്രട്ടറി ശറഫുദ്ധീന്‍ ഹുദവി സ്വാഗതവും സെക്രട്ടറി ജലീല്‍ എടക്കുളം നന്ദിയും പറഞ്ഞു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."