സഊദി സ്വദേശിനിക്കെതിരെ പീഡനശ്രമം; വ്‌ളോഗര്‍ മല്ലു ട്രാവലറിനെതിരെ പരാതി; പരാതി വ്യാജമെന്ന് പ്രതികരണം
സഊദി സ്വദേശിനിക്കെതിരെ പീഡനശ്രമം; വ്‌ളോഗര്‍ മല്ലു ട്രാവലറിനെതിരെ പരാതി; പരാതി വ്യാജമെന്ന് പ്രതികരണം
കൊച്ചി: സഊദി സ്വദേശിനിയോട് അപമര്യാദയായി പെരുമാറിയതിന് വ്‌ളോഗര്‍ 'മല്ലുട്രാവലര്‍' എന്ന ഷാക്കിര്‍ സുബ്ഹാനെതിരേ പൊലിസ് കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പൊലിസാണ് കേസെടുത്തത്. ഷാക്കിര്‍ സുബാന്‍ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും കടന്നുപിടിച്ചെന്നുമാണ് സൗദി സ്വദേശിനിയുടെ പരാതിയില്‍ ആരോപിക്കുന്നത്.
എറണാകുളത്ത് ഒരു അഭിമുഖത്തിന് എത്തിയപ്പോഴാണ് സംഭവമുണ്ടായതെന്നും പറയുന്നു. ഹോട്ടലിലെത്തിയപ്പോഴാണ് മല്ലു ട്രാവലര്‍ അപമര്യാദയായി പെരുമാറിയതെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.
ഷക്കീര്‍ സുബാനെ ചോദ്യം ചെയ്യുമെന്ന് പൊലിസ് അറിയിച്ചു. എന്നാല്‍ ഇയാള്‍ സ്ഥലത്തില്ലെന്നാണ് പൊലിസിന് ലഭിക്കുന്ന വിവരം. അതേസമയം, പരാതി 100 ശതമാനം വ്യാജമാണെന്നും തന്റെ കൈയ്യിലുള്ള തെളിവുകള്‍ ഉപയോഗിച്ച് കേസിനെ നേരിടുമെന്നും മല്ലു ട്രാവലര്‍ ഫെയ്‌സ്ബുക്ക് പേജില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."