ഐ.എന്‍.എല്‍ പിളര്‍ന്നു; പരസ്പരം പുറത്താക്കിയതായി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും
കൊച്ചി: കൈയ്യാങ്കളിയില്‍ പിരിഞ്ഞ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിന് പിന്നാലെ ഐ.എന്‍.എല്‍(ഇന്ത്യന്‍ നാഷണല്‍ ലീഗ്) പിളര്‍ന്നു. ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായും പകരം നാസര്‍ കോയ തങ്ങളെ പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തതായും ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ വഹാബ് അറിയിച്ചു. എന്നാല്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ വഹാബിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്നും പാര്‍ട്ടിയുടെ അഖിലേന്ത്യ അധ്യക്ഷന്റേതാണ് ഈ തീരുമാനമെന്നും ജനറല്‍ സെക്രട്ടറി കാസീം ഇരിക്കൂര്‍ വ്യക്തമാക്കി.
അബ്ദുള്‍വഹാബ് വിളിച്ച യോഗം കൊച്ചി തോപ്പുംപടിയിലും കാസിം ഇരിക്കൂറിന്റെ നേതൃത്വത്തില്‍ യോഗം ആലുവയിലുമാണ്.
കൊച്ചിയില്‍ ചേര്‍ന്ന ഐ.എന്‍.എല്‍ സംസ്ഥാന നേതൃയോഗത്തില്‍ രണ്ടു വിഭാഗം പ്രവര്‍ത്തകരും ഏറ്റുമുട്ടിയിരുന്നു.
ഐഎൻഎല്ലിന്റെ 112 കൗൺസിൽ അംഗങ്ങളിൽ 72 പേർ കൂടെയുണ്ടെന്നും 62 പ്രവർത്തക സമിതി അംഗങ്ങളിൽ 32 പേരും കൂടെയുണ്ടെന്നും അബ്ദുൾ വഹാബ് വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് മൂന്നിന് കോഴിക്കോട് വച്ച് പാർട്ടിയുടെ സംസ്ഥാന ഭാരവാഹി യോഗം ചേരുമെന്നും വഹാബ് അറിയിച്ചിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ പുകഞ്ഞുതുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."