ആരും പട്ടിണി കിടക്കരുത്; സൗജന്യ റൊട്ടി നല്കാന് യു.എ.ഇയിലുടനീളം വെന്‍ഡിങ് മെഷീനുകള്‍ വരുന്നു
ദുബയ്: ഭക്ഷണം കഴിക്കാനില്ലാതെ പ്രയാസപ്പെടുന്നവരെ സഹായിക്കുന്നതിനായി ദുബയില്‍ ആരംഭിച്ച വെന്‍ഡിങ് മെഷീനുകള്‍ വഴി സൗജന്യ റൊട്ടി നല്കുന്ന പദ്ധതി യു.എ.ഇയിലുടനീളം വ്യാപിപ്പിക്കുന്നു. ദുബയിലെ അവാഖ് സൂപ്പര്‍ മാര്‍ക്കറ്റുകളിലാണ് എ.ടി.എം മെഷീന് മാതൃകയില്‍ റൊട്ടി വെന്‍ഡിങ് യന്ത്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്.
കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നവര്‍ക്കും കുടുംബങ്ങള്‍ക്കുമെല്ലാം റൊട്ടി ലഭിക്കും. അല്‍ മിസ്ഹര്, അല്‍ വര്‍ഖാ, മിര്‍ദിഫ്, നാദ് അല്‍ ഷെബ, നാദ് അല്‍ ഹമര്‍, അല്‍ ഖൗസ്, അല്‍ ബദാഅ എന്നിവിടങ്ങളിലെ ബ്രാഞ്ചുകളിലാണ് മെഷീനുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
പൊതുജനങ്ങള്‍ക്ക് സംഭാവന നല്‍കാനും മെഷീനില്‍ സൗകര്യമുണ്ട്. 3656 എന്ന നമ്പറില്‍ സന്ദേശമയച്ച് 10 ദിര്‍ഹം സംഭാവന നല്‍കാനും സാധിക്കും. 3658ല്‍ 50 ദിര്‍ഹവും 3659ല്‍ 100 ദിര്‍ഹവും 3679ല്‍ 500 ദിര്‍ഹവും മെസ്സേജ് അയച്ച് സംഭാവന നല്‍കാവുന്നതാണ്.
ജോലിക്ക് പോവുമ്പോഴും തിരിച്ചുവരുമ്പോഴും രാവിലെയും വൈകുന്നേരവും ഇവിടെയെത്തി റൊട്ടി വാങ്ങി പോകാറുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു. നിരവധി പേര്‍ക്കാണ് പദ്ധതിയുടെ ഗുണംലഭിക്കുന്നത്.
യു.എ.ഇയിലുടനീളം പദ്ധതി വ്യാപിപ്പിക്കാനുള്ള ശ്രമം തുടങ്ങിയതായി മുഹമ്മദ് ബിന്‍ റാഷിദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ എന്‍ഡോവ്മെന്റ് കണ്‍സള്‍ട്ടന്‍സി ഡയറക്ടര്‍ സൈനബ് ജുമ അല്‍ തമീമി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."