HOME
DETAILS
MAL
ഹിമപാതത്തില്‍ മരിച്ച പര്‍വതാരോഹകരുടെ എണ്ണം 19 ആയി; ഇനി കണ്ടെത്താനുള്ളത് 10 പേരെ
backup
October 07 2022 | 05:10 AM
ഡെറാഡൂണ്‍: ഉത്തരകാശിയില്‍ ശക്തമായ ഹിമപാതത്തില്‍ അകപ്പെട്ട പര്‍വതാരോഹണ സംഘത്തിലെ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 19 ആയി. രണ്ട് പരിശീലകരും 17 വിദ്യാര്‍ഥികളുമാണ് മരിച്ചത്. 10 പേരെ കൂടി കണ്ടെത്താനുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നു. 30 പേര് സുരക്ഷിതരാണെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു.
നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ടിലെ പര്‍വതാരോഹണ സംഘമാണ് അപകടത്തില്‍പെട്ടത്. പര്‍വതത്തില്‍ നിന്ന് തിരിച്ചിറങ്ങുന്നതിനിടെ ദ്രൗപതി കാ ഡന്‍ഡ-2 കുന്നില്‍ 17,000 അടി ഉയരത്തില്‍ വച്ചാണ് ദുരന്തം.
സംസ്ഥാന ദുരന്ത നിവാരണ സേനയും ഇന്തോ-തിബറ്റന്‍ ബോര്‍ഡര്‍ പൊലിസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇന്ത്യന്‍ വായുസേനയുടെ രണ്ട് വിമാനങ്ങള്‍ കൂടി രക്ഷാദൗത്യത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."