കേന്ദ്രത്തിനെതിരെ പോരാടാന്‍ കോണ്‍ഗ്രസും തൃണമൂലും കൈകോര്‍ക്കുന്നു
കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാറിനെതിരെയും ബി.ജെ.പിക്കെതിരെയും പോരാട്ടം കനപ്പിക്കാന്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും കൈകോര്‍ക്കുന്നു. പരസ്പരം ട്വീറ്റുകള്‍ പങ്കുവെച്ച് തങ്ങളുടെ നിലപാട് പരസ്യമാക്കിയിരിക്കുകയാണ് ഇരു പക്ഷവും.
പ3തിപക്ഷ നേതാക്കളെ കാണാനായി മമത ന്യൂഡല്‍ഹിയിലെത്താനിരിക്കേ തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് ഡെറിക് ഒബ്രയാന്‍ കോണ്‍ഗ്രസ് ട്വീറ്റ് ഷെയര്‍ ചെയ്തത്. പെഗസസ് ചാര സോഫ്റ്റ് വെയറിന് ഇരയായ തൃണമൂല്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയെ പിന്തുണച്ചുള്ള കോണ്‍ഗ്രസ് ഔദ്യോഗിക പേജിലെ ട്വീറ്റാണ് ഡെറിക് ഒബ്രയാന്‍ ഷെയര്‍ ചെയ്തത്. തൃണമൂലുമായി ഇതിനോടകം തന്നെ കൈകോര്‍ത്തതായി ബംഗാള്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ദീപ്തിമന്‍ ഘോഷ് പ്രതികരിച്ചു.
#KhelaHobe ⚽️ https://t.co/yi8bs0Q3XV
— Derek O'Brien | ডেরেক ও'ব্রায়েন (@derekobrienmp) July 25, 2021
നേരത്തേ തൃണമൂലുമായി ലോക്‌സഭയില്‍ കൈകോര്‍ക്കുന്നതിനായി കോണ്‍ഗ്രസ് ലോക്‌സഭ നേതാവായ അധീര്‍ രഞ്ജന്‍ ചൗധരിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. ബംഗാളിലെ ബഹറംപൂര്‍ ലോക്‌സഭ എം.പിയായ അധീര്‍ പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷനുമാണ്. മമതക്കെതിരെയും ബംഗാള്‍ സര്‍ക്കാറിനെതിരെയും നിരന്തരം വെടിയുതിര്‍ക്കുന്ന അധീറിനെ മാറ്റുന്നതുവഴി മമതയുമായി കൈകോര്‍ക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഇതുവഴി പാര്‍ലമെന്റില്‍ ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തിന് തൃണമൂല്‍ പിന്തുണ ലഭിക്കുമെന്നും കോണ്‍ഗ്രസ് കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."