വിഴിഞ്ഞം സമരപ്പന്തല്‍ ഉടന്‍ പൊളിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: വിഴിഞ്ഞം സമരപന്തല്‍ ഉടന്‍ പൊളിക്കണമെന്ന് ഹൈക്കോടതി. ഹൈക്കോടതി സിംഗിള്ബെഞ്ചിന്റേതാണ് ഉത്തരവ്. ഹൈക്കോടതിയില്‍ അദാനി ഗ്രൂപ്പ് നല്കിയ കോടതിയലക്ഷ്യ ഹരജികളിലാണ് നിര്‍ദേശം.
അതേസമയം, സമരപന്തല്‍ പൊളിക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു.
തുറമുഖ നിര്‍മാണത്തിന് പൊലിസ് സംരക്ഷണം നല്‍കണമെന്ന കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് കോടതിയലക്ഷ്യ ഹരജി നല്‍കിയത്. തുറമുഖനിര്‍മാണം തടസപ്പെടുത്തരുതെന്ന് പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പിന്റെ ഹരജിയില്‍ കോടതി ഉത്തരവിട്ടിരുന്നു. പദ്ധതിസ്ഥലത്തേക്ക് പ്രവേശിക്കരുതെന്നും സമാധാനപരമായി സമരം തുടരാമെന്നും കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍, ഉത്തരവ് പാലിക്കപ്പെട്ടില്ലെന്നും തുറമുഖ നിര്‍മാണത്തിന് തടസം നേരിടുകയാണെന്നും കാണിച്ച് അദാനി ഗ്രൂപ്പ് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം, സമരപന്തല്‍ പൊളിക്കില്ലെന്നും സമരം തുടരുമെന്നും സമരസമിതി അറിയിച്ചു. കോടതി നിര്‍ദ്ദേശം വിധി പരിശോധിച്ച ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും സമരസമിതി വ്യക്തമാക്കി. പൊതുവഴി കയ്യേറിയത് അദാനി ഗ്രൂപ്പെന്നും സമരക്കാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."