വേനല്‍ ചൂട് കുറഞ്ഞു; സഊദിയിലും യുഎഇയിലും ഉച്ചവിശ്രമ നിയമം പിന്‍വലിച്ചു
പുറത്ത് സൂര്യ പ്രകാശത്തിന് കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കനത്ത വേനലിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ഉച്ച വിശ്രമ നിയമം പിന്‍വലിച്ച് സഊദിയും യുഎഇയു. തൊഴിലാളികള്‍ കടുത്ത വെയിലില്‍ ജോലി ചെയ്യുന്നത് ഒഴിവാക്കാനായിരുന്നു ഇത്തരത്തില്‍ ഉച്ചവിശ്രമം അനുവദിച്ചിരുന്നത്. കനത്ത വേനല്‍ അവസാനിക്കുകയും മേഖലയില്‍ ശൈത്യകാലം ആരംഭിക്കുകയും ചെയ്തതോടെയാണ് ഉച്ചവിശ്രമ നിയമം പിന്‍വലിച്ചത്.
ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15വരെയുള്ള മൂന്നുമാസത്തേക്കായിരുന്നു സഊദിയിലും യുഎഇയിലും ഉച്ചവിശ്രമ നിയമം ഏര്‍പ്പെടുത്തിയിരുന്നത്. ഉച്ചക്ക് 12 മുതല്‍ മൂന്നു മണിവരെ തുറസായ സ്ഥലത്ത് ജോലിചെയ്യുന്നതിനാണ് സഊദിയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. യുഎഇയില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് വരെയായിരുന്നു നിയന്ത്രണം. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തരത്തില്‍ ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും ഈ നിര്‍ബന്ധിത വിശ്രമം ബാധകമായിരുന്നു. കൂടാതെ ഇത്തരത്തില്‍ തൊഴിലെടുക്കുന്ന തൊഴിലാളികള്‍ക്ക് സമീപം
ആരോഗ്യ പരിരക്ഷയ്ക്ക് ആവശ്യമായ പ്രാഥമിക മരുന്നുകള്‍,തണുത്ത കുടിവെള്ളം,വിശ്രമിക്കാന്‍ തണല്‍ സൗകര്യങ്ങളള്‍ നിര്‍ജലീകരണം തടയുന്നതിന് ഉപ്പ്, നാരങ്ങ എന്നിവ നല്‍കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. നിയമം ലംഘിച്ച്
ഉച്ചവിശ്രമ സമയത്ത് ജോലി ചെയ്യിപ്പിച്ചാല്‍ ഒരു തൊഴിലാളിക്ക് 5,000 ദിര്‍ഹം തോതില്‍ തൊഴിലുടമയ്‌ക്കെതിരെ പിഴ ചുമത്തും. കൂടുതല്‍ തൊഴിലാളികള്‍ നിയമലംഘനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പിഴ പരമാവധി 50,0000 ദിര്‍ഹമായിരിക്കും. കമ്പനിയുടെ നിലവാരം തരംതാഴ്ത്തുകയും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയും ചെയ്യും.
Content Highlights:saudi and uae revokes mid noon job ban
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."