കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: അയ്യന്തോള്‍, തൃശൂര്‍ സഹകരണ ബാങ്കുകളിലടക്കം 9 ഇടത്ത് ഇ.ഡി റെയ്ഡ്
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: അയ്യന്തോള്‍, തൃശൂര്‍ സഹകരണ ബാങ്കുകളിലടക്കം 9 ഇടത്ത് ഇ.ഡി റെയ്ഡ്
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്ക് ഉള്‍പ്പെടെ തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ ഒന്‍പത് ഇടങ്ങളില്‍ ഇ.ഡി. പരിശോധന. ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ നിന്നുള്ള ഇ.ഡിയുടെ നാല്‍പതംഗ സംഘമാണ് വിവിധയിടങ്ങളിലെ സര്‍വീസ് സഹകരണ ബാങ്കുകളിലെത്തി പരിശോധന നടത്തുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ പി. സതീഷ് കുമാര്‍ നടത്തിയ കള്ളപ്പണ ഇടപാടുകളെപ്പറ്റി ആരംഭിച്ച ഇ.ഡി അന്വേഷണമാണ് കൂടുതല്‍ ബാങ്കുകളിലേക്ക് സതീഷ് കുമാറിന്റെ ബെനാമികളുടെ വീട്ടിലും ആധാരമെഴുത്ത് സ്ഥാപനങ്ങളിലുമാണ് ഇ.ഡി പരിശോധന നടത്തുന്നുണ്ട്.
കരുവന്നൂരിലെ തട്ടിപ്പുപണം വെളുപ്പിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമായി പ്രതികള്‍ മറ്റു സര്‍വീസ് സഹകരണ ബാങ്കുകളെ ആശ്രയിച്ചിരുന്നതായി ഇ.ഡി. കണ്ടെത്തിയിരുന്നു. സതീഷ് കുമാര്‍ ബന്ധുക്കളുടെ അടക്കം പേരില്‍ ഈ ബാങ്കിലെടുത്ത നാല് അക്കൌണ്ടുകള്‍ വഴി കള്ളപ്പണം വെളിപ്പിച്ചുവെന്നാണ് കണ്ടെത്തല്‍. ഈ അക്കൌണ്ടുകള്‍ നേരത്തെ ഇഡി മരവിപ്പിച്ചിരുന്നു. അക്കൌണ്ട് വഴി നടത്തിയ ട്രാന്‍സാക്ഷന്‍ എന്തെല്ലാമാണെന്ന് അറിയാനാണ് ഇഡി സംഘമെത്തിയത്. ഒരു ദിവസം തന്നെ 50000 രൂപ വെച്ച് 25ലേറെ തവണ ഇടപാടുകള്‍ എങ്ങനെ നടത്തിയെന്നടക്കം പരിശോധിക്കുന്നത്. വിദേശത്തുനിന്നെത്തിച്ച് കള്ളപ്പണം വെളുപ്പിച്ചതിന് പുറമെ പൊലിസ് ഉദ്യോഗസ്ഥരുടേതടക്കം വന്‍തോതില്‍ കൈക്കൂലിപ്പണവും സതീഷ്‌കുമാര്‍ സഹകരണ ബാങ്കുകളിലൂടെ വെളുപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
സി.പി.എം നേതാവ് എം.കെ കണ്ണന്‍ പ്രസിഡന്റായ ബാങ്കാണ് തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. കേരള ബാങ്കിന്റെ വൈസ് പ്രസിഡന്റ് കൂടിയായ കണ്ണന്റെ സാന്നിധ്യത്തിലാണ് ഇ.ഡി റെയ്‌ഡെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."