ട്രാക്ടറില്‍ പാര്‍ലമെന്റിലെത്തി രാഹുല്‍
ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിവരുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പാര്‍ലമെന്റിലേക്ക് ട്രാക്ടറിലെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഇന്നലെ രാവിലെയാണ് രണ്ടുകിലോമീറ്ററോളം ദൂരം രാഹുല്‍ ട്രാക്ടര്‍ ഓടിച്ചത്.
ചുവന്ന ട്രാക്ടറില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പോസ്റ്ററുകള്‍ പിടിച്ച് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാലയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി.വി ശ്രീനിവാസും അടക്കമുള്ള നേതാക്കളും ഉണ്ടായിരുന്നു.
രാഹുല്‍ ഇറങ്ങിയ ശേഷം നേതാക്കളെ കസ്റ്റഡിയിലെടുത്ത പൊലിസ് മിനിറ്റുകള്‍ക്കകം തന്നെ വിട്ടയച്ചു.
താന്‍ കര്‍ഷകരുടെ സന്ദേശം പാര്‍ലമെന്റിലേക്ക് കൊണ്ടുവന്നുവെന്നും സര്‍ക്കാര്‍ കര്‍ഷകരുടെ ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുകയാണെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
കര്‍ഷകരെ അവരുടെ മണ്ണ് വില്ക്കാന് നിര്‍ബന്ധിതരാക്കിയാല്‍ ട്രാക്ടറുകള്‍ പാര്‍ലമെന്റിലേക്ക് എത്തുമെന്ന് ട്രാക്ടര്‍ ഓടിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ച് രാഹുല്‍ പറയുകയുംചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."