രാജസ്ഥാന്‍ പ്രതിസന്ധി: പരിഹാര ഫോര്‍മുല തയാറായതായി സൂചന
ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കുന്നതിന് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ പരിഹാര ഫോര്‍മുല രൂപപ്പെട്ടതായി സൂചന. ഇതുപ്രകാരം സച്ചിന്‍ പൈലറ്റിന് പാര്‍ട്ടി ദേശീയ നേതൃത്വത്തില്‍ സുപ്രധാന പദവി നല്‍കും.
ഇതിന്റെ ഭാഗമായി സച്ചിന്‍ തന്റെ പ്രവര്‍ത്തനമേഖല ഡല്‍ഹിയിലേക്ക് മാറ്റും. സച്ചിനൊപ്പം നില്‍ക്കുന്ന അഞ്ചു എം.എല്‍.എമാര്‍ക്കെങ്കിലും വരുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ മന്ത്രിസ്ഥാനം നല്‍കും. പുനഃസംഘടന ഇന്നോ നാളെയോ ഉണ്ടാകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരമെങ്കിലും ചര്‍ച്ചകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഓഗസ്റ്റ് ആദ്യവാരത്തിലേക്ക് നീട്ടുമെന്നാണ് അറിയുന്നത്.
സുപ്രധാന വകുപ്പുകളാകും സച്ചിന്‍ പൈലറ്റ് വിഭാഗത്തിന് നല്‍കുകയെന്നാണ് വിവരം. പുനഃസംഘടനയില്‍ ആരോഗ്യമന്ത്രി രഘുശര്‍മ്മക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടേക്കും. കൊവിഡ് നേരിടുന്നതില്‍ രഘുശര്‍മ്മക്ക് വീഴ്ചപറ്റിയെന്ന പൊതുവികാരം കണക്കിലെടുത്താണിത്. ജയ്പൂരിലെത്തിയ ഹൈക്കമാന്‍ഡ് പ്രതിനിധികളായ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, രാജസ്ഥാന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ എന്നിവര്‍ വിവിധ നേതാക്കളുമായുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് നിലവില്‍ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നും ഹൈക്കമാന്‍ഡ് തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നുമാണ് അജയ് മാക്കന്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞത്. പുനഃസംഘടന സംബന്ധിച്ച് പരസ്യമായി പ്രതികരിക്കാന്‍ സച്ചിന്‍ പൈലറ്റ് ഇതുവരെ തയാറായിട്ടില്ല. പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറയാമെന്ന നിലപാടാണ് സച്ചിന്‍ പൈലറ്റ് സ്വീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."