സ്വിഫ്റ്റിന് പായാം 110 കി.മീ വേഗത്തിൽ സർക്കുലർ ചർച്ചയാകുന്നു
തിരുവനന്തപുരം • കെ.എസ്.ആർ.ടി.സിയുടെ സ്വിഫ്റ്റ് ബസുകൾക്ക് 110 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാമെന്ന് വ്യക്തമാക്കി പുറത്തിറക്കിയ സർക്കുലർ ചർച്ചയാകുന്നു.
വടക്കഞ്ചേരി അപകടത്തിനു പിന്നാലെയാണ് സ്വിഫ്റ്റിന്റെ സ്‌പെഷൽ ഓഫിസർ ജൂലൈയിൽ ഇറക്കിയ സർക്കുലർ ചർച്ചയായത്. ഗതാഗത സെക്രട്ടറി പങ്കെടുത്ത യോഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിച്ചാണ് സർക്കുലർ ഇറക്കിയത്.സ്വിഫ്റ്റ് ബസുകളുടെ സ്പീഡ് ലിമിറ്റ് 110 കിലോമീറ്ററായി വർധിപ്പിക്കാനും ഇടയ്ക്കുള്ള വിശ്രമ സമയം വർധിപ്പിക്കാനും നടപടിയെടുക്കണമെന്ന് സർക്കുലറിൽ നിർദേശിക്കുന്നു. ബസുകളുടെ വേഗപരിധി നാലുവരി പാതകളിൽ 70 കിലോമീറ്ററും സംസ്ഥാന–ദേശീയപാതകളിൽ 65 കിലോമീറ്ററുമായി നിജപ്പെടുത്തിയിരിക്കെയാണ് ഇത്തരമൊരു നിർദേശം നൽകിയിരിക്കുന്നത്. ദീർഘദൂര സർവിസ് നടത്തുന്ന സ്വിഫ്റ്റ് ബസുകൾ നിശ്ചയിച്ചിട്ടുള്ള സമയങ്ങളിൽ ലക്ഷ്യ സ്ഥാനങ്ങളിൽ എത്തണമെങ്കിൽ ഇത്രയും ഉയർന്ന സ്പീഡിൽ യാത്ര ചെയ്യണമെന്ന വിലയിരുത്തലിനെ തുടർന്നാണ് സ്പീഡ് ലിമിറ്റ് ഉയർത്താൻ നിർദേശം നൽകിയതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."