പി.ജി മെഡിക്കല്‍ മൂന്നാം അലോട്ട്മെന്റ്
പി.ജി മെഡിക്കല്‍ മൂന്നാം അലോട്ട്മെന്റ്
പി.ജി മെഡിക്കല്‍ കോഴ്സ് 2023ലെ മൂന്നാംഘട്ട അലോട്ട്മെന്റിനായി ഓപ്ഷന് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍. 21നു വൈകിട്ട് മൂന്നു വരെയാണ് ഓപ്ഷന് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം. മൂന്നാംഘട്ട അലോട്ട്മെന്റില്‍ ഓപ്ഷന് രജിസ്റ്റര്‍ ചെയ്യാനുള്ള യോഗ്യത, പെനാല്‍റ്റി വ്യവസ്ഥകള്‍ എന്നിവയെക്കുറിച്ച് അറിയുവാന്‍ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിലെ വിശദമായ വിജ്ഞാപനവും പ്രോസ്പെക്ടസിലെ ബന്ധപ്പെട്ട ക്ലോസുകളും കാണുക. ഫോണ്‍: 0471 2525300
ഡെന്റല്‍ മൂന്നാം അലോട്ട്മെന്റ്
പി.ജി ഡന്റല്‍ കോഴ്സിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിനായി ഓണ്‍ലൈന്‍ ഓപ്ഷന് കണ്ഫര്മേഷന് ചെയ്യുന്നതിന് 21നു വൈകിട്ട് മൂന്നു വരെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ സൗകര്യം ലഭിക്കും.
21നു വൈകിട്ട് മൂന്നു വരെ ലഭിക്കുന്ന ഓപ്ഷനുകളെ അടിസ്ഥാനമാക്കി മൂന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഫോണ്‍: 0471 2525300.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."