HOME
DETAILS

പ്ര​പ​ഞ്ച​താ​ളം പ്ര​വാ​ച​ക​നാ​ദം

  
backup
October 09 2022 | 03:10 AM

%e0%b4%aa%e0%b5%8d%e0%b4%b0%e2%80%8b%e0%b4%aa%e2%80%8b%e0%b4%9e%e0%b5%8d%e0%b4%9a%e2%80%8b%e0%b4%a4%e0%b4%be%e2%80%8b%e0%b4%b3%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e2%80%8b%e0%b4%b5%e0%b4%be%e2%80%8b

ഹ​നീ​ഫ് റ​ഹ്‌​മാ​നി പ​ന​ങ്ങാ​ങ്ങ​ര

ക​ട​ലോരത്തോ കുന്നിൻപുറങ്ങളിലോ ഒറ്റയ്ക്കിരുന്ന് പ്രകൃതിയുടെ താളത്തിലേക്ക് മനസ് കേന്ദ്രീകരിക്കാൻ ശ്രമിച്ചിട്ടുണ്ടോ നിങ്ങൾ? ആ പശ്ചാത്തലത്തിൽ പള്ളിമിനാരങ്ങളിൽ നിന്നുയരുന്ന ബാങ്കൊലിയുടെ സ്വരമാധുരികൂടി കൂട്ടിനെത്തണം. അപ്പോൾ ആസ്വാദനത്തിന്റെ പുതിയ വിതാനങ്ങളിലേക്ക് ചിറകടിച്ചുയരുന്ന മനസിന്റെ നിർവൃതി അനുഭവവേദ്യമാകും. ഇളംകാറ്റിൽ തഴുകിയെത്തുന്ന ബാങ്കൊലിയുടെ താളാത്മകതയിൽ കടലലകൾ ആനന്ദനൃത്തം ചെയ്യുന്നത് നോക്കിനിന്നിട്ടുണ്ടോ? ഇളംതെന്നലിന്റെ കിന്നാരങ്ങളിലും കാട്ടാറുകളുടെ താളനിബദ്ധമായ സഞ്ചാരസ്വരത്തിലും കനകനിലാവിൽ കൗതുകം ചൊരിയുന്ന താരകക്കൂട്ടങ്ങളുടെ കണ്ണുചിമ്മിക്കളിയിലും പൂങ്കുയിലുകളുടെ കളകൂജനങ്ങളിലും അന്തരീക്ഷത്തിൽ വട്ടമിട്ടു പറക്കുന്ന പറവകളുടെ ആഘോഷത്തിലും അനുരാഗത്തിന്റെ അടങ്ങാത്ത ആവേശമുണ്ട്.
അത് മുഹമ്മദ് (സ്വ) എന്ന പ്രപഞ്ചത്തിന്റെ തന്നെ പ്രണയഭാജനത്തോടുള്ള അഭിനിവേശമാണ്. ആ നാമം ഉച്ചരിക്കപ്പെടാത്ത ഒരു സമയമില്ല. പ്രപഞ്ചവും സമയവും സംവിധാനിക്കപ്പെട്ടിരിക്കുന്നത് ആ ഒരു ക്രമത്തിലാണ്. പള്ളികളിൽനിന്ന് അഞ്ചുനേരം ഈ പ്രാർഥന ഉയർന്നുകേൾക്കാം. ലോകത്തിന്റെ എല്ലാ ഭാഗത്തും ഒരേ ഭാഷയിൽ! ജീവിതത്തിന്റെ സ്പന്ദനവും ഭക്തിയുടെ മേളനവുമായ മധുരമന്ത്രം! കുഞ്ഞുങ്ങൾ കരച്ചിൽ നിർത്തി അതിനായി കാതോർക്കുന്നതും ചൂടു പിടിച്ചിരിക്കുന്നവന്റെ വികാര വിക്ഷോഭങ്ങൾ സന്തുലിതത്വം പ്രാപിക്കുന്നതും കാണാം.
ജീവിതത്തിന്റെ പൊരുളാണ് മുഹമ്മദ് (സ്വ). സൃഷ്ടിയുടെ ആരംഭംതന്നെ സ്‌നേഹത്തിൽ നിന്നായിരുന്നു. അല്ലാഹു പറഞ്ഞു: 'അനാദിയിൽ ഗോപ്യമായിക്കിടന്ന ഒരു നിധിയായിരുന്നു ഞാൻ. അറിയപ്പെടണമെന്നത് എന്റെ ഇഷ്ടമായതിനാൽ ഞാൻ സൃഷ്ടി നടത്തി'. സൃഷ്ടിപ്പിന്റെ പ്രാരംഭം പുണ്യനബി (സ്വ)യുടെ പ്രകാശമായി എന്നതുതന്നെ സ്രഷ്ടാവിനു തിരുനബിയോടുള്ള സ്‌നേഹപ്രഖ്യാപനമാണ്. 'ഞാൻ അല്ലാഹുവിന്റെ നൂർ (പ്രകാശം) ആകുന്നു. സർവ വസ്തുക്കളും എന്റെ നൂറിൽനിന്നുമാകുന്നു' എന്ന് നബി.


വിസ്മയങ്ങളുടെ വിസ്മയവും കൗതുകങ്ങളുടെ കൗതുകവുമാണ് മുഹമ്മദ് (സ്വ). കാലന്തര്യങ്ങൾക്കു മായ്ക്കാനാവാത്ത കവനകൗമുദി. അറിയുന്തോറും കൂടുതൽ അറിയാനുള്ള ജിജ്ഞാസ. പ്രണയിക്കുന്തോറും പ്രണയഭാജനത്തിന്റെ പ്രഭാവത്തിനും പ്രതാപത്തിനും മുമ്പിൽ തന്റെ പ്രണയമെത്ര നിസാരമെന്ന ബോധ്യം. സഹചരർതന്നെ വീണ്ടും വീണ്ടും കണ്ടിരിക്കാൻ കൊതിച്ചു. ചേർന്നിരിക്കാൻ ആഗ്രഹിച്ചു. തൃക്കൈസ്പർശത്തിനായി മോഹിച്ചു. നെഞ്ചോട് ചേർത്തുപിടിക്കാൻ കാരണങ്ങളുണ്ടാക്കി. അവിടുന്ന് ഉപയോഗിച്ച് മിച്ചംവന്ന വെള്ളത്തിനായി, വിയർപ്പുകണങ്ങൾക്കായി, നീക്കം ചെയ്ത തിരുകേശത്തിനായി തിരക്കുകൂട്ടി. സേവനത്തിലായി ദിനരാത്രങ്ങൾ ചെലവഴിക്കാൻ നേർച്ച നേർന്നു. നിസ്‌കാരം കഴിഞ്ഞ് വലതുഭാഗത്തേക്ക് തിരിഞ്ഞിരിക്കുന്നതും പ്രതീക്ഷിച്ച്, തിരുനോട്ടം കാംക്ഷിച്ച് നിരയുടെ വലതുഭാഗത്തു തന്നെ നിലയുറപ്പിക്കാൻ തിടുക്കംകൂട്ടി.
ആന്മേരി ഷിമ്മൽ എഴുതി: അവരുടെ ജീവിതങ്ങളുടെ മേൽ പ്രവാചകൻ ചെലുത്തിയ അപാര സ്വാധീനം അതു പ്രതിഫലിപ്പിക്കുന്നുണ്ടെന്നുറപ്പാണ്. മതതത്വശാസ്ത്രജ്ഞരുടെയും കവികളുടെയും അറബികളുടെയും പേർഷ്യക്കാരുടെയും തുർക്കികളുടെയും ഇന്ത്യയിലും ആഫ്രിക്കയിലുമുള്ള മുസ്‌ലിംകളുടെയും സാക്ഷ്യങ്ങളിലൂടെ പ്രവാചകർക്കു നേരെയുള്ള മുസ്‌ലിംകളുടെ സ്‌നേഹം എത്രമാത്രം അഗാധമാണെന്നും നബിയിലുള്ള വിശ്വാസം എത്ര ഊഷ്മളമാണെന്നും എത്ര വ്യാപകമായാണ് മുഹമ്മദ് നബി(സ്വ) ആദരിക്കപ്പെടുന്നതെന്നും തലമുറകളായി എങ്ങനെയാണ് നബിയുടെ കൽപനകൾ അനുസരിക്കപ്പെടുന്നതെന്നും എപ്രകാരമാണ് പ്രവാചകർക്കു ചുറ്റും ഏറ്റവും മഹത്തായ വിശേഷണങ്ങൾ നിറഞ്ഞുനിൽക്കുന്നതെന്നും ഒരുപക്ഷേ, അമുസ്‌ലിം വായനക്കാർക്ക് തിരിച്ചറിയാൻ കഴിഞ്ഞേക്കും. (മുഹമ്മദ് അവന്റെ തിരുദൂതർ).
അടക്കിവയ്ക്കാനാവാത്ത ആഗ്രഹത്തിനും അശ്രാന്ത പ്രാർഥനകൾക്കുമൊടുവിൽ എന്റെ ഉമ്മ പുണ്യനബിയെ കിനാവു കണ്ടു. ഹൃത്തടം ത്രസിച്ചു. കവിൾത്തടം തുടുത്തു. ആനന്ദം അലതല്ലി. ഇനിയും കാണാനുള്ള കൊതികൊണ്ട് കിനാവുകൾ നിഷേധിക്കപ്പെട്ടെങ്കിലോ എന്നു ഭയന്ന് ആരോടും പറഞ്ഞില്ല ആ സന്തോഷം. അങ്ങകലെയുള്ളൊരു കൂട്ടുകാരി ഓർക്കാപ്പുറത്ത് ഉമ്മയെ തേടിയെത്തി വല്ലാത്തൊരു ആലിംഗനം. നബിയെ നീ കിനാവുകണ്ടത് ഞാൻ കിനാവുകണ്ടെന്ന്. അപ്പോഴാണ് ഒളിപ്പിച്ചുവച്ചിരുന്ന സന്തോഷം അശ്രുകണങ്ങളുടെ അകമ്പടിയോടെ പുറത്തുചാടിയത്. ആ തിരുവദനത്തിന്റെ സ്വപ്നദർശനം അനുരാഗികകളുടെ എക്കാലത്തെയും കൊതിയാണ്.


പ്രവാചക പ്രണയമാകുന്ന അച്ചുതണ്ടിലാണ് പ്രപഞ്ചത്തിന്റെ തന്നെ ഭ്രമണവും പരിരംഭണവും. അത് കാതോർക്കുന്നവർക്കു കേൾക്കാം. കാണാൻ കൊതിയുള്ളവർക്കു കണ്ടെത്താം. അന്വേഷിച്ചിറങ്ങിയവരുടെ യാത്രകൾ സഫലമാവാതിരിക്കില്ല.
* * * *

കാ​റ്റ് സ്റ്റീവൻസ് ലണ്ടനിൽ 1948ലാണ് ജനിച്ചത്. എട്ടു വയസുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചിതരായി. കൊച്ചുപ്രായത്തിലേ പിയാനോ വായിക്കുന്നതിൽ അദ്ദേഹം സ്‌നേഹവും സ്‌നേഹബന്ധവും വികസിപ്പിച്ചെടുത്തു. ഗിറ്റാറും പിയാനോയും കളിപ്പാട്ടമായി പിച്ചവച്ച ആ ബാലൻ ഇരുപത് വയസ് പിന്നിടുമ്പോഴേക്ക് സംഗീതസദസുകളിലെ ഹീറോയായി. സംഗീതലോകം സ്റ്റീവൻസിന്റെ വിരലുകളുടെ ചലനത്തിനൊത്ത് നൃത്തംവച്ചു. പ്രസിദ്ധമായ ആൽബങ്ങളിലൂടെ ലോകത്തിന്റെ വാനമ്പാടിയായി. പോപ്പ് സംഗീതലോകത്തെ അടക്കിവാണു. മൊറോക്കോയിലെ മറാക്കഷിൽ ഒരു അവധിക്കാലത്താണ് ജീവിതത്തിന്റെ വഴിത്തിരിവായി മാറിയ ഒരു സംഗീതം ശ്രദ്ധയിൽപെട്ടത്. പള്ളിമിനാരത്തിൽനിന്നുള്ള ബാങ്കൊലിയായിരുന്നു. തന്റെ സംഗീത സങ്കൽപങ്ങളെ പൊളിച്ചടുക്കുന്ന ആ സ്വരമാധുരി 'മ്യൂസിക് ഓഫ് ഗോഡ്' ആയാണ് വിശേഷിപ്പിക്കപ്പെട്ടത്. തുടർന്ന് ആത്മീയാന്വേഷണത്തിന്റെ തീരങ്ങളിൽ അലഞ്ഞ ആ പ്രതിഭ 1977ൽ ഇസ്‌ലാം സ്വീകരിച്ച് യൂസുഫ് ഇസ്‌ലാം എന്നപേരിൽ അറിയപ്പെട്ടു.
* * * *

തട​വറയിലെ പുലർക്കാലങ്ങൾ വിചിത്രമാണ്. സൂര്യനുദിച്ചാലും ഇല്ലെങ്കിലും മഴ പെയ്താലും മഞ്ഞുപെയ്താലും കൃത്യം ആറുമണിക്ക് തടവറ വാതിലുകൾ തുറക്കപ്പെടുന്ന ശബ്ദം ജയിൽവാസികൾക്കു സ്വാതന്ത്ര്യത്തിന്റെ മണിനാദമാണ്. ചിലർ ഓടും, ചിലർ ആടും, ചിലർ പാടും, ചിലർ പതുക്കെ വെളിയിലേക്കു തലനീട്ടും, മറ്റുചിലർ ഓരോന്നാലോചിച്ച് അകത്തു തന്നെയിരുന്ന് സ്വതന്ത്രവായു ശ്വസിക്കും. ഇവരെപ്പോലെയായിരുന്ന എന്നെ വിശുദ്ധ ഖുർആനും നബിചരിത്രവും പരിവർത്തിപ്പിക്കാൻ തുടങ്ങി. മുഖവും കൈകാലുകളും കഴുകിവന്ന് പുസ്തകം നിവർത്തി വായിക്കാനിരിക്കും. മണ്ണിനടിയിലെ ജ്ഞാനത്തിന്റെ വിത്ത് വെളുത്ത മുളപൊട്ടി പതുക്കെ പൊങ്ങിവരുന്നതിനെ കുറിച്ച് ഞാൻ ബോധവാനായി. ഇതുവരെ വായിച്ചറിഞ്ഞിട്ടില്ലാത്ത എന്ത് അത്ഭുതങ്ങളാണ് അവയിലുണ്ടായിരുന്നത്? യുക്തിവാദികളുടെ കൂട്ടിൽ ഒരു കുയിലായി വളർന്ന എന്റെ അന്തരംഗത്ത് ഇസ്‌ലാം യുക്തിവിചാരത്തിന്റെ കോകിലനാദം മുഴക്കിയതായി എനിക്ക് അനുഭവപ്പെട്ടു. (തടവറയിൽനിന്ന് പള്ളിയിലേക്ക്- അബ്ദുല്ല അടിയാൾ)
1987ൽ ഇസ്‌ലാം സ്വീകരിച്ച ശേഷം ഇസ്‌ലാമിനെ കുറിച്ച് അദ്ദേഹം 14 ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. 'നാൻ കാതലിക്കും ഇസ്‌ലാം' എന്ന പുസ്തകം ലോകപ്രശസ്തിയാർജിക്കുകയുണ്ടായി.
* * * *

ത​ട​വറയിൽനിന്ന് ഇസ്‌ലാം പരിചയപ്പെട്ടയാളാണ് മാൽക്കം എക്‌സ്. ഒരു ആഫ്രോ അമേരിക്കൻ സാമൂഹ്യപ്രവർത്തകനും വർണവിവേചനത്തിനെതിരേ സമരം ചെയ്ത വ്യക്തിത്വവുമായിരുന്നു. ക്രിസ്ത്യൻ സുവിശേഷ പ്രസംഗകനും അമേരിക്കയിലെ കറുത്തവരെ ആഫ്രിക്കയിലേക്ക് തിരിച്ചുകൊണ്ടു പോകണമെന്ന് വാദിക്കുന്ന പ്രസ്ഥാനത്തിന്റെ നേതാവുമായ ഏൾ ലാറ്റിലിന്റെ മകനായി അമേരിക്കയിലെ ഒമഹയിൽ ജനിച്ചു. ആറു വയസുള്ളപ്പോൾ പിതാവ് കൊല്ലപ്പെട്ടു. മാൽക്കമിന്റെ പതിമൂന്നാമത്തെ വയസിൽ മാതാവ് മനോരോഗം മൂലം ചികിത്സയിലായി. അനാഥാലയത്തിലായിരുന്നു മാൽക്കം പിന്നീടു വളർന്നത്. മോഷണക്കുറ്റത്തിനു ജയിൽവാസം അനുഭവിക്കേണ്ടിവന്നു. തടവറയിൽവച്ച് നാഷനൽ ഓഫ് ഇസ്‌ലാം എന്ന സംഘടനയുമായി ബന്ധപ്പെട്ടു. പിന്നീട് ആ പ്രസ്ഥാനത്തോട് വിടപറഞ്ഞു. ആഫ്രിക്കൻ അറബ് രാജ്യങ്ങളിലൂടെയുള്ള യാത്രയിൽ സുന്നി ആശയങ്ങളിൽ ആകൃഷ്ടനായി അവയുടെ പ്രചാരകനായി രംഗത്തുവന്നു. അദ്ദേഹത്തിന്റെ മരണശേഷം വെളിച്ചം കണ്ട ദ ഓട്ടോബയോഗ്രഫി ഓഫ് മാൽക്കം എക്‌സ് എന്ന ആത്മകഥ ഇരുപതാം നൂറ്റാണ്ടിൽ അമേരിക്കൻ സംസ്‌കാരത്തെ ഏറെ സ്വാധീനിച്ച കൃതിയായി വിലയിരുത്തപ്പെടുന്നു.
* * * *

അ​മേരിക്കയിലെ വർണവിവേചനത്തിന്റെ ഇരയാകേണ്ടി വന്നതിനാൽ മനുഷ്യസമത്വവും സാഹോദര്യവും തേടി ഇസ്‌ലാം പുൽകിയ വ്യക്തിയാണ് അടുത്തകാലത്തു അന്തരിച്ച ബോക്‌സിങ് താരം മുഹമ്മദലി ക്ലേ. മൂന്നുതവണ ലോക ഹെവി വെയ്റ്റ് ചാംപ്യനായും ഒളിംപിക്‌സ് ചാംപ്യനായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കറുത്ത വർഗക്കാരനായതുകൊണ്ട് ഒരു റസ്റ്ററന്റിലെ ഭക്ഷണം നിഷേധിച്ചതിന് തന്റെ ഒളിംപിക് മെഡൽ ഓഹിയോ നദിയിലേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. അമേരിക്ക വിയറ്റ്‌നാമിനെതിരേ യുദ്ധത്തിലേർപ്പെട്ട കാലത്ത് നിർബന്ധിത സൈനിക സേവനത്തിനായി തന്റെ പേര് വിളിക്കപ്പെട്ടപ്പോൾ മുന്നോട്ടുവരാതിരുന്ന മുഹമ്മദലിയെന്ന ബോക്‌സർ രാഷ്ട്രീയ കായിക രംഗത്തു ചർച്ചയായി.
തന്റെ വിശ്വാസം നിരപരാധികളോട് യുദ്ധം ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് പറഞ്ഞുതുടങ്ങിയ മുഹമ്മദലി, വിവേചനത്തിനും അനീതിക്കുമെതിരേയുള്ള സമരമുഖത്ത് സീജവമായി. 'എന്റെ മനസ്സാക്ഷി എന്റെ സഹോദരങ്ങളെയോ, കൂടുതൽ കറുത്തവരായവരെയോ, പാവങ്ങളെയോ, വിശക്കുന്നവരെയോ വലിയ ശക്തരായ അമേരിക്കയ്ക്കുവേണ്ടി വെടിവച്ചു കൊല്ലാൻ അനുവദിക്കുന്നില്ല. ഞാൻ എന്തിനുവേണ്ടി അവരെ വെടിവച്ചുവീഴ്ത്തണം? അവരെന്നെ നീഗ്രോ എന്ന് വിളിച്ചിട്ടില്ല; എന്നോട് ക്രൂരമായി പെരുമാറിയിട്ടില്ല' എന്നിങ്ങനെയുള്ള പ്രസ്താവനകൾ നടത്തി നിർബന്ധിത പട്ടാളപ്പണിക്ക് തയാറാവാതിരുന്ന അലിയുടെ ചാംപ്യൻ പട്ടങ്ങളെല്ലാം അമേരിക്ക തിരിച്ചെടുത്തു.
* * * *

പ​തി​റ്റാണ്ടുകൾ നീണ്ട പഠനത്തിനൊടുവിലായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി സുരയ്യയായത്. ഇസ്‌ലാം സ്വീകരിക്കുന്നതിന്റെ ഒന്നരപ്പതിറ്റാണ്ടു മുമ്പ് എഴുതിയ ഏകമുഖി എന്ന കവിത തുടങ്ങുന്നത് ഇങ്ങനെയാണ്:

നി​ന​ക്ക് ജീ​വി​ത​ത്തോ​ട്
പൊ​രു​ത്ത​പ്പെ​ടു​വാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല,
അ​തു​കൊ​ണ്ടാ​വാം നീ ​ക​വി​ത
എ​ഴു​തു​ന്ന​ത്.
….. നി​െ നീ​ണ്ട ചൂ​ണ്ട​ല്‍
ക​ല​ങ്ങി​യ ജ​ലാ​ശ​യ​ത്തി​ല്‍
സ​ത്യ​ത്തി​നാ​യി
പ​ര​തു​ന്നു….
നീ ​നി​ന്നോ​ട് ത​ന്നെ സം​സാ​രി​ക്കു​ന്നു
ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ക്കു​ന്നു.
മ​നു​ഷ്യ​ര്‍ നി​ര്‍മി​ച്ച ദൈ​വ​ങ്ങ​ള്‍ക്കും
മ​നു​ഷ്യ​ര്‍ക്കെ​ന്ന​പോ​ലെ
ഗു​ഹ്യാ​വ​യ​വ​ങ്ങ​ള്‍ ഉ​ണ്ടാ​ക​ണം,
പ​ട്ടി​ലൊ​ളി​പ്പി​ച്ച മൃ​ദു​ലാ​വ​യ​വ​ങ്ങ​ള്‍.

ത​െ സ​ത്യാ​ന്വേ​ഷ​ണ​യാ​ത്ര​യി​ലെ ഉ​റ​ച്ച കാ​ല്‍വ​യ്പു​ക​ളെ ഊ​ക്കു​ള്ള വാ​ക്കു​കൊ​ണ്ട് ചി​ത്രീ​ക​രി​ക്കു​ന്ന സാ​മാ​ന്യം ദൈ​ര്‍ഘ്യ​മു​ള്ള ക​വി​ത അ​വ​സാ​നി​ക്കു​ന്ന​ത് ഇ​ങ്ങ​നെ:

സ​ത്യ​ത്തി​െ ചൈ​ത​ന്യ​ത്തി​ല്‍
എ​ന്റെ കാ​ലു​റ​ച്ചാ​ല്‍
ത​ല്ലു​കൊ​ണ്ട പ​ട്ടി​യെ​പ്പോ​ലെ
അ​പ​മാ​നി​ത​യാ​യി അ​ല​യേ​ണ്ടി​വ​രി​ല്ല
എ​നി​ക്കൊ​രി​ക്ക​ലും
ഇ​ങ്ങ​നെ അ​ല​യേ​ണ്ടി​വ​രി​ല്ല.

സത്യതീർഥവും തേടി തണ്ണീർ പന്തലുകൾക്കു ശമിപ്പിക്കാനാവാത്ത ദാഹവുമായി, പാരമ്പര്യവുമായി പൊരുത്തപ്പെടാനാവാതെ നാലപ്പാട്ടെ വഴികൾക്കിടയിൽനിന്ന്, നീർമാതളപ്പൂക്കൾക്കിടയിൽനിന്ന്, പടിഞ്ഞാറെ പാലയും യക്ഷിപ്പനയും കടന്ന് സമുദ്രസമാനമായി തോന്നിയ തോടും കുളവും ആൾമറയില്ലാത്ത കിണറും താണ്ടി ബാല്യകാലം മുതൽ ഭയപ്പെട്ടോടിയ കമല എന്ന പെൺകുട്ടി പാപങ്ങൾ ഒടുവിൽ പുണ്യങ്ങളാവുമെന്നും കാമം ബോധമാവുമെന്നും ചെളിയിൽനിന്ന് ചെന്താമര പോലെ, തമസിൽനിന്ന് നൂതനബോധം പോലെ, കരകാണാ കടലായ നിഷ്‌കളങ്കതയെ കണ്ടെത്തുമെന്ന് ദീർഘദർശനം നടത്തിയിരുന്നു.
കുട്ടിക്കാലം നഗരവാസികളോടൊപ്പം ചെലവഴിക്കേണ്ടിവന്നിട്ടും തലതിരിഞ്ഞ പരിഷ്‌കാരങ്ങളിൽ ഫാഷനെന്നോണം വാരിപ്പുണരുന്നവർ കൂട്ടിനുണ്ടായിട്ടും പെണ്ണിന്റെ സത്ത ലജ്ജയായി തിരിച്ചറിയുകയും ജീവിതത്തിൽ കാത്തുസൂക്ഷിക്കുകയും ചെയ്ത അവർക്ക് ഇസ്‌ലാം സ്ത്രീമഹത്വത്തിന്റെ സാക്ഷാൽക്കാരമെന്ന് തിരിച്ചറിവായിരുന്നു. ഇസ്‌ലാം സ്വീകരിക്കാനുള്ള അവരുടെ ആഗ്രഹം വർഷങ്ങളുടെ പഴക്കമുള്ളതും ഭർത്താവ് മാധവദാസുമായി ചർച്ച ചെയ്തിരുന്നതുമായിരുന്നെങ്കിൽ കൂടി 1992ൽ വൈവിധ്യത്തിലേക്ക് പ്രവേശിച്ചതോടെ വൈധവ്യത്തിൽ അനുഭവിക്കേണ്ടിവന്ന വൈഷമ്യങ്ങളും ഹിന്ദുമതം വിധവകളോട് പുലർത്തുന്ന സമീപനങ്ങളും അനുഭവിക്കേണ്ടിവന്നപ്പോൾ ഇസ്‌ലാമിലേക്കുള്ള വഴി ഒന്നുകൂടി വ്യക്തമാവുകയായിരുന്നു.
ദുർവ്യാഖ്യാനങ്ങൾക്ക് ഇടംകൊടുക്കാതിരിക്കാനും സത്യം അറിയാൻ ആഗ്രഹിക്കുന്നവർക്ക് വസ്തുത ബോധ്യമാവാനും അവർതന്നെ കാര്യങ്ങൾ തുറന്നുപറഞ്ഞു. യാ അല്ലാഹ്, സ്‌നേഹം എന്നീ പുസ്തകങ്ങൾ അവരുടെ ഇസ്‌ലാമിക വിചാരങ്ങളുടെ നിലനിൽക്കുന്ന സാക്ഷ്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago