HOME
DETAILS

ശിവന്‍ കുട്ടി രാജിവെക്കേണ്ടെന്ന് മുഖ്യമന്ത്രി

  
backup
July 29 2021 | 05:07 AM

kerala-pinarayi-in-kerala-assembly-ruckus-case-verdict

തിരുവനന്തപുരം: ശിവന്‍ കുട്ടി രാജിവെക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കാലത്ത് പ്രക്ഷുബ്ധമായ സാഹചര്യത്തിലുണ്ടായ സംഭവമെന്നും മുഖ്യമന്ത്രി. കേസ് പിന്‍വലിക്കാനുള്ള നടപടി നിയമവിരുദ്ധമല്ല. രാജിവേക്കെണ്ട പ്രശ്‌നമായി കോടതി വിധി കാണേണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തമിഴ്‌നാട് നിയമ സഭയില്‍ ഉള്‍പെടെ നടന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത് ഒരു അസാധാരണ സംഭവമല്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചത്.

'പ്രോസിക്യൂട്ടറുടെ നടപടിയില്‍ അസ്വാഭാവികതയില്ല. അപേക്ഷ സമര്‍പ്പിക്കാന്‍ പ്രോസിക്യൂട്ടര്‍ക്ക് അവകാശമുണ്ട്. കേസ് പിന്‍വലിക്കാനുള്ള നടപടികള്‍ നിയമവിരുദ്ധമായിരുന്നില്ല. അസാധാരണമായ ഒരു നടപടിയില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല'- മുഖ്യമന്ത്രി പറഞ്ഞു.

ഒരു കാലത്ത് പ്രക്ഷുബ്ധമായ സാഹചര്യത്തില്‍ ഉണ്ടായ സംഭവമാണ്. വനിതാ അംഗങ്ങളുടെ പരാതി പൊലിസിന് കൈമാറിയിട്ടില്ല. അന്നുണ്ടായത് ഏകപക്ഷീയ നിലപാടാണ്. കേസ് പിന്‍വലിക്കാനുള്ള നടപടി ദുരുദ്ദേശമല്ലെന്ന് കോടതിയില്‍ പറഞ്ഞിട്ടുണ്ട്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിയുമായി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആരോഗ്യ കാരണങ്ങളാല്‍ ശിവന്‍കുട്ടി ഇന്നും സഭയിലെത്തിയില്ല. പനി ബാധിച്ച് വിശ്രമിക്കുന്നതിനാല്‍ മൂന്നു ദിവസം സഭയില്‍ എത്താനാകില്ലെന്നാണ് മന്ത്രിയുടെ ഓഫിസ് അറിയിച്ചത്.

2015ല്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയില്‍ നടത്തിയ അതിക്രമങ്ങളാണ് കേസിനാധാരം. നിയമസഭ കയ്യാങ്കളിക്കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളിയിരുന്നു.

കേസ് പിന്‍വലിക്കാനാകില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി അടക്കം ആറു പ്രതികളും വിചാരണ നേരിടണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ഇന്നലെ വിധിച്ചു. മന്ത്രി ശിവന്‍ കുട്ടിയെ കൂടാതെ മുന്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, മുന്‍ എം.എല്‍.എമാരായ കെ. അജിത്, സി.കെ. സദാശിവന്‍, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് കേസിലെ പ്രതികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago