നവംബർ മുതൽ ദുബൈ ഇന്റർനാഷണൽ എയർപോർട്ടിൽ പ്രവേശനം ബയോമെട്രിക് സംവിധാനം വഴി
നവംബർ മുതൽ ദുബൈ ഇന്റർനാഷണൽ എയർപോർട്ടിൽ പ്രവേശനം ബയോമെട്രിക് സംവിധാനം വഴി
ദുബൈ: ദുബൈ ഇന്റർനാഷണൽ എയർപോർട്ടിന്റെ (ഡിഎക്‌സ്ബി) ടെർമിനൽ 3-ൽ ചെക്ക്-ഇൻ, ഇമിഗ്രേഷൻ, ബോർഡിംഗ് എന്നിവ ഒറ്റ ബയോമെട്രിക് ആക്‌സസിലൂടെ ചെയ്യുന്ന പദ്ധതി നവംബറിൽ ആരംഭിക്കും. ഫേഷ്യൽ പ്രിന്റ് ഉപയോഗിച്ച് ആയിരിക്കും ഒറ്റത്തവണ ആക്സസ് ചെയ്യാൻ സാധിക്കുക.
ദുബൈയിൽ നടക്കുന്ന നയരൂപീകരണത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര കോൺഫറൻസ് 'ദി ഫ്യൂച്ചർ ഓഫ് പോർട്ട്സിന്റെ' ഉദ്ഘാടന ദിവസം ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ ആണ് ഇക്കാര്യം അറിയിച്ചത്.
ട്രയൽ റണ്ണുകൾ വിജയമായ ശേഷം നവംബറിൽ ഡിഎക്സ്ബിയുടെ ടെർമിനൽ 3ൽ ജിഡിആർഎഫ്എ ദുബൈ സിംഗിൾ ബയോമെട്രിക് സംവിധാനം നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടെർമിനൽ 3-ൽ നിന്ന് പ്രവർത്തിക്കുന്ന എമിറേറ്റ്‌സ് എയർലൈൻസിന്റെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."