കിഫ്ബി കേസില്‍ തോമസ് ഐസകിന് ആശ്വാസം; ഇ.ഡി തുടര്‍സമന്‍സുകള്‍ അയക്കുന്നത് ഹൈക്കോടതി തടഞ്ഞു
കൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും മുന്‍ധനമന്ത്രി തോമസ് ഐസകിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടര്‍സമന്‍സുകള്‍ അയതക്കുന്നത് രണ്ട് മാസത്തേക്ക് ഹൈക്കോടതി തടഞ്ഞു. റിസര്‍വ് ബാങ്കിനെ കേസില്‍ കക്ഷിയാക്കിയ കോടതി, ആര്‍ബിഐക്ക് നോട്ടിസ് നല്‍കാനും നിര്‍ദ്ദേശിച്ചു.
കേസില്‍ റിസര്‍വ് ബാങ്കിന്റെ വിശദീകരണം കേട്ട ശേഷം അന്തിമ വിധി പുറപ്പെടുവിക്കാമെന്നാണ് കോടതി നിലപാട്. ഇതിന് പുറമെ ഇഡിക്ക് അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് വി.ജി അരുണിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. മസാല ബോണ്ടില്‍ നിന്ന് ലഭിച്ച പണം വഴിമാറ്റി ചിലവാക്കിയോ എന്ന് അന്വേഷിക്കണമെന്ന് വാദത്തിനിടെ ഇ.ഡി ആവശ്യപ്പെട്ടിരുന്നു. പണം റിയല്‍ എസ്റ്റേറ്റിലേക്ക് വകമാറ്റി ചിലവഴിച്ചോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും ഇ.ഡി വ്യക്തമാക്കിയിരുന്നു. ഇ.ഡി അന്വേഷണം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു തോമസ് ഐസകിന്റെ വാദം. റിസര്‍വ് ബാങ്കിന്റെ വ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ലെന്നും, കിഫ്ബിയുടെ വിശ്വാസത തകര്‍ക്കാനാണ് അന്വേഷണമെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."