HOME
DETAILS
MAL
കൊവാക്സിനുള്ള അടിയന്തര ഉപയോഗ അനുമതി നിഷേധിച്ചതിനു പിന്നാലെ, ഇറക്കുമതി അംഗീകാരവും റദ്ദാക്കി ബ്രസീല്‍
backup
July 29 2021 | 10:07 AM
ഹൈദരാബാദ്: ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്സിനായ കൊവാക്സിന് അന്താരാഷ്ട്ര തലത്തില്‍ വീണ്ടും തിരിച്ചടി. 40 ലക്ഷം ഡോസ് ഇറക്കുമതി ചെയ്യാനുള്ള അനുമതി റദ്ദാക്കിയിരിക്കുകയാണ് ബ്രസീല്‍. നേരത്തെ, കൊവാക്സിന് അടിന്തര ഉപയോഗത്തിനുള്ള അനുമതി ബ്രസീല്‍ നിഷേധിച്ചിരുന്നു.
ബ്രസീല്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വൈലന്‍സ് ഏജന്‍സിയാണ് ഇറക്കുമതി അനുമതി റദ്ദാക്കിയത്. ആരോഗ്യമന്ത്രാലയത്തിന്റെ ആവശ്യപ്രകാരമാണ് താല്‍ക്കാലിക ഇറക്കുമതി അനുമതി റദ്ദാക്കുന്നതെന്ന് ഏജന്‍സി വ്യക്തമാക്കി.
ബ്രസീലിയന്‍ മരുന്നുനിര്‍മാണ കമ്പനിയുമായാണ് കൊവാക്സിന് നിര്‍മാതാക്കളായ ഭാരത് ബയോടെക് ഇറക്കുമതി കരാറില്‍ ഒപ്പുവച്ചിരുന്നത്. ആദ്യം ഇറക്കുമതി ചെയ്ത രണ്ടു കോടി കൊവാക്സിന് ഡോസിനെച്ചൊല്ലി ബ്രസീലില്‍ വിവാദങ്ങളും അന്വേഷണവും വന്നതിനു പിന്നാലെയാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."