വനിതാ സംവരണ ബില്‍ രാജീവിന്റെ സ്വപ്‌നം; സംവരണത്തില്‍ ഒ.ബി.സി ഉപസംവരണം വേണമെന്നും സോണിയാ ഗാന്ധി
വനിതാ സംവരണ ബില്‍ രാജീവിന്റെ സ്വപ്‌നം; സംവരണത്തില്‍ ഒ.ബി.സി ഉപസംവരണം വേണമെന്നും സോണിയാ ഗാന്ധി
ന്യൂഡല്‍ഹി: ഇത് തനിക്ക് വൈകാരികമായ നിമിഷമാണെന്നും വനിതാ സംവരണ ബില്‍ എന്നത് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ സ്വ്പ്‌നമായിരുന്നുവെന്നും സോണിയാ ഗാന്ധി. ബില്ലിനെ പിന്തുണക്കുന്നതായും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്ണുമായ സോണിയ ഗാന്ധി വ്യക്തമാക്കി. വനിത സംവരണത്തില്‍ പിന്നാക്ക വിഭാഗത്തിലെ വനിതകള്‍ക്ക് ഉപസംവരണം ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. എത്രയും വേഗം ബില്‍ പാസാക്കണം. ബില്‍ നടപ്പാക്കുന്നതില്‍ വരുന്ന കാലതാമസം വനിതകളോടുള്ള അനീതിയാണെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. പാര്‍ലമെന്റില്‍ അവതരിപ്പിച്ച വനിത സംവരണ ബില്ലിന്റെ ചര്‍ച്ചക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു സോണിയ.
'വനിതാ സംവരണ ബില്‍ നടപ്പാക്കുന്നതില്‍ എന്തെങ്കിലും കാലതാമസം വരികയാണെങ്കില്‍ അത് ഇന്ത്യന്‍ സ്ത്രീകളോട് ചെയ്യുന്ന അനീതിയാണ്. എല്ലാ തടസ്സങ്ങളും നീക്കി സംവരണം നടപ്പാക്കണം. എത് അത്യാവശ്യമാണെന്ന് മാത്രമല്ല സാധ്യമാവുകയും ചെയ്യും' സോണിയ പറഞ്ഞു.
തന്റെ ജീവിത പങ്കാളി രാജീവ് ഗാന്ധിയാണ് ബില്ല് ആദ്യം കൊണ്ടു വന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
'എന്റെ ജീവിതത്തിലെ ഏറ്റവും വൈകാരിക നിമിഷമാണിത്. തന്റെ ജീവിതപങ്കാളിയായ രാജീവ് ഗാന്ധിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ വനിത സംവരണം നടപ്പാക്കാനുള്ള ഭരണഘടന ഭേദഗതി ആദ്യം കൊണ്ടു വന്നത്. എന്നാല്‍, രാജ്യസഭയില്‍ ഏഴ് വോട്ടിന് പരാജയപ്പെട്ടു. പിന്നീട്, പി.വി നരസിംഹ റാവു നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംവരണ ബില്‍ രാജ്യസഭയില്‍ പാസാക്കി. ഇതിന്റെ ഫലമായി 15 ലക്ഷത്തോളം വനിതകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ രാജീവ് ഗാന്ധിയുടെ സ്വപ്നത്തിന്റെ പകുതി യാഥാര്‍ഥ്യമായി. പുതിയ വനിത സംവരണ ബില്‍ പാസാകുന്നതോടെ സ്വപ്നം പൂര്‍ണമായി യാഥാര്‍ഥ്യമാകും സോണിയ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തില്‍ സരോജിനി നായിഡു, അരുണ ആസഫലി തുടങ്ങിയ വനിതാ നേതാക്കളുടെ പങ്കിനേയും അവര്‍ ചൂണ്ടിക്കാട്ടി.
LIVE: Smt Sonia Gandhi ji speaks on the Women's Reservation Bill in Parliament. https://t.co/5hvzwf9LL4
— Congress (@INCIndia) September 20, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."