കാറിന്റെ ഉള്‍വശം വൃത്തിയാക്കാന്‍ പ്ലാനുണ്ടോ? ഈ ടിപ്‌സ് മറക്കരുത്
കാര്‍ വൃത്തിയാക്കുമ്പോള്‍ നമ്മളില്‍ പലരും അതിന്റെ പുറംഭാഗത്തിന് മാത്രമാണ് മിക്കപ്പോഴും വേണ്ടത്ര പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ ഇന്റീരിയര്‍ ഭാഗം വൃത്തിയാക്കുന്നതും കാര്‍ വ്യത്തിയാക്കുന്ന പ്രക്രിയയില്‍ പ്രധാനപ്പെട്ട ഭാഗമാണ്. കാറിന്റെ സീറ്റുകള്‍, മാറ്റുകള്‍ എന്നിവയ്‌ക്കൊക്കെ വലിയ ശ്രദ്ധ കൊടുത്ത് വൃത്തിയാക്കേണ്ടതുണ്ട്.കാര്‍ വൃത്തിയാക്കുന്നതിന് മുന്‍പ് കാറില്‍ നിന്ന് എല്ലാ ചപ്പുചവറുകളും പുറത്തെടുത്ത് ഫ്‌ലോര്‍ മാറ്റുകള്‍ നീക്കം ചെയ്യണം.
ഇതിനു ശേഷം വാക്വം ക്ലീനര്‍ ഉപയോഗിച്ച് പൊടിപടലങ്ങളെല്ലാം വലിച്ചെടുക്കുകയാണ് ചെയ്യേണ്ടത്. അല്ലെങ്കില്‍ ഫ്‌ലോര്‍ മാറ്റ് വൃത്തിയാക്കാന്‍ കാര്‍പെറ്റ് ക്ലീനറും ബ്രഷും ഉപയോഗിക്കാം. വൃത്തിയാക്കുന്നതിന് മുന്‍പ് എപ്പോഴും വാക്വം ക്ലീനര്‍, ബ്രഷ് അറ്റാച്ച്‌മെന്റ്, അപ്‌ഹോള്‍സ്റ്ററി ടൂള്‍ എന്നിവ കൈയ്യില്‍ കരുതണം.ഒരു റബര്‍ മാറ്റാണ് കാറിനുള്ളില്‍ ഉപയോഗിക്കുന്നതെങ്കില്‍ അത് വൃത്തിയാക്കാന്‍ ഏതെങ്കിലും ലിക്വിഡ് സോപ്പും പഴയ മൈക്രോ ഫൈബര്‍ തുണിയും ഉപയോഗിക്കുന്നതാവും നല്ലത്. മാത്രമല്ല റബര്‍ മാറ്റുകളിലെ കറ വൃത്തിയാക്കാന്‍ എളുപ്പവുമാണ്. കൂടാതെ കാര്‍പെറ്റിലോ ഇന്റീരിയര്‍ ട്രിമ്മിലോ പറ്റിനില്‍ക്കുന്ന പൊടിപടലങ്ങള്‍ ഇളക്കാനായി ബ്രഷുകള്‍ ഉപയോഗിച്ചാല്‍ വാക്വം ക്ലിനിംഗ് ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കും.
ചുരുങ്ങിയത് മാസത്തില്‍ ഒരു തവണയെങ്കിലും ഇന്റീരിയര്‍ വാക്യം ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കാന്‍ മറക്കരുത്. എസി വൃത്തിയാക്കുമ്പോള്‍
ഒരു റബര്‍ മാറ്റാണ് കാറിനുള്ളില്‍ ഉപയോഗിക്കുന്നതെങ്കില്‍ അത് വൃത്തിയാക്കാന്‍ ഏതെങ്കിലും ലിക്വിഡ് സോപ്പും പഴയ മൈക്രോ ഫൈബര്‍ തുണിയും ഉപയോഗിക്കുന്നതാവും നല്ലത്. മാത്രമല്ല റബര്‍ മാറ്റുകളിലെ കറ വൃത്തിയാക്കാന്‍ എളുപ്പവുമാണ്. കൂടാതെ കാര്‍പെറ്റിലോ ഇന്റീരിയര്‍ ട്രിമ്മിലോ പറ്റിനില്‍ക്കുന്ന പൊടിപടലങ്ങള്‍ ഇളക്കാനായി ബ്രഷുകള്‍ ഉപയോഗിച്ചാല്‍ വാക്വം ക്ലിനിംഗ് ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കും.
കാറിന്റെ ഗ്ലാസ് വൃത്തിയാക്കുമ്പോള്‍ കഴിവതും ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയിട്ടുള്ള ഗ്ലാസ് ക്ലീനര്‍ ഉപയോഗിച്ചായിരിക്കണം വൃത്തിയാക്കേണ്ടത്.ഗ്ലാസ് വൃത്തിയാക്കാന്‍ ആദ്യം, മൈക്രോ ഫൈബര്‍ തുണിയില്‍ കുറച്ച് ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള ക്ലീനര്‍ പുരട്ടി ഗ്ലാസില്‍ തുടയ്ക്കുക. ഇതിനുശേഷം മൈക്രോ ഫൈബര്‍ തുണിയുടെ ക്ലീനര്‍ സൈഡ് ഉപയോഗിച്ച് ഗ്ലാസ് തുടച്ചു വൃത്തിയാക്കുകയാണ് വേണ്ടത്.
Content Highlights:methods to vaccum your car interior properly
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."