HOME
DETAILS

ക്രമക്കേടുകള്‍ തടയാന്‍ നടപടിയുമായി സഹകരണ വകുപ്പ് ; കുറ്റക്കാര്‍ക്കെതിരേ ക്രിമിനല്‍ കേസ്, സ്വത്തുക്കള്‍ മരവിപ്പിക്കും

  
backup
July 29 2021 | 19:07 PM

45635632-2


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സഹകരണ മേഖലയിലെ ക്രമക്കേടുകളും അഴിമതിയും തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കാന്‍ സഹകരണ വകുപ്പിന്റെ തീരുമാനം.
സാമ്പത്തിക ക്രമക്കേടുകള്‍, പണാപഹരണം, വായ്പാതട്ടിപ്പുകള്‍, സ്വര്‍ണപ്പണയ തട്ടിപ്പ് തുടങ്ങിയ ഗുരുതര ആരോപണങ്ങളുണ്ടായാല്‍ പ്രാഥമിക സ്ഥിരീകരണത്തിനു ശേഷം ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്യും.
കുറ്റക്കാരുടെ സ്വത്തുക്കള്‍ വസ്തുക്കള്‍ മരവിപ്പിക്കുന്നതിന് ആവശ്യമായ പുതിയ വകുപ്പുകള്‍ സഹകരണ നിയമത്തില്‍ കൂട്ടിച്ചേര്‍ക്കും. നിയമപരിഷ്‌ക്കരണത്തിനായി നിയോഗിച്ച സമിതിയോട് ഇക്കാര്യം ആവശ്യപ്പെടും. ദേദഗതികളോടു കൂടിയ കരടുനിയമം രണ്ടുമാസത്തിനകം അംഗീകാരത്തിന് ലഭ്യമാക്കും.


സംസ്ഥാനത്തെ മുഴുവന്‍ സംഘങ്ങളിലും ദ്രുതപരിശോധന നടത്തി ക്രമക്കേടുകളുണ്ടെങ്കില്‍ സത്വര നടപടി സ്വീകരിക്കാന്‍ സഹകരണ സംഘം രജിസ്ട്രാറെ ചുമതലപ്പെടുത്തി.
കരുവന്നൂര്‍ ബാങ്കിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണസമിതി ഉത്തരവാദികളെന്നു കണ്ടെത്തുന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടിയുണ്ടാവും. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്കും ഇടപാടുകാര്‍ക്കും ഉണ്ടായ ആശങ്കയും അരക്ഷിതാവസ്ഥയും പരിഹരിക്കും. ഇതിനായി ഇപ്പോള്‍ നിയോഗിച്ചിട്ടുള്ള മൂന്നംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ സഹായത്തോടെ പുനരുദ്ധാരണ പാക്കേജ് തയാറാക്കി മൂന്നാഴ്ചയ്ക്കകം സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും.


സഹകരണ വിജിലന്‍സിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. ക്രിമിനല്‍ സ്വഭാവമുള്ള കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലിസിനോ മറ്റു അന്വേഷണ ഏജന്‍സികള്‍ക്കോ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി സഹകരണസംഘം നിയമത്തിലെ 65, 66 വകുപ്പുകള്‍ ഭേദഗതി ചെയ്യും.
250 കോടിക്ക് മുകളില്‍ പ്രവര്‍ത്തന മൂലധനമുള്ള സംഘങ്ങളെ ഒരു ഗ്രൂപ്പാക്കി മൂന്ന് ഓഡിറ്റര്‍മാര്‍ അടങ്ങുന്ന ടീം രൂപീകരിച്ച് കണക്കുകള്‍ പരിശോധിക്കും. ഇതിന്റെ മേല്‍നോട്ടം ജില്ലാതല ജോയിന്റ് ഡയരക്ടര്‍മാര്‍, അസി. ഡയരക്ടര്‍മാര്‍ എന്നിവര്‍ക്കായിരിക്കും. സഹകരണ സംഘത്തിലെ ജീവനക്കാരുടെ ജോലി സംബന്ധിച്ചും ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനും കൃത്യമായ മാനദണ്ഡം നിശ്ചയിക്കും. ജോലിക്രമീകരണ വ്യവസ്ഥ റദ്ദാക്കി ഉദ്യോഗസ്ഥരെ അടിയന്തരമായി ജില്ലകളിലേക്ക് തിരിച്ചയക്കാനും തീരുമാനമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago