കുറ്റ്യാടിയില്‍ സി.പി.എം വെട്ടിനിരത്തല്‍ തുടരുന്നു; 32 പേര്‍ക്കെതിരേ കൂട്ടനടപടി അഞ്ചു നേതാക്കളെ പുറത്താക്കി; 10 പേര്‍ക്ക് സസ്‌പെന്‍ഷന്‍
സ്വന്തം ലേഖകന്‍
കുറ്റ്യാടി: നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സീറ്റ് വിഭജനത്തിനെതിരേ കുറ്റ്യാടിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന്റെ പേരില്‍ സി.പി.എം വെട്ടിനിരത്തല്‍ തുടരുന്നു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരുമുള്‍പ്പെടെ 32 പേര്‍ക്കെതിരേ പാര്‍ട്ടി നടപടിയെടുത്തു. നാലു ലോക്കല്‍ കമ്മിറ്റി അംഗങ്ങളെയും ബ്രാഞ്ച് സെക്രട്ടറിയെയും പാര്‍ട്ടി അംഗത്വത്തില്‍നിന്ന് പുറത്താക്കി. ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും ഉള്‍പ്പെടെ 12 പേരെ സസ്‌പെന്‍ഡ് ചെയ്തു. കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി പിരിച്ചുവിടുകയും രണ്ടുപേരെ ഏരിയാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തതിനു പിന്നാലെയാണ് കുറ്റ്യാടി, വടയം, വേളം ലോക്കല്‍ കമ്മിറ്റികളിലെ നേതാക്കളുള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടി സ്വീകരിച്ചത്.
കുറ്റ്യാടി എല്‍.സി അംഗങ്ങളായ കെ.കെ ഗിരീഷ്, പാലേരി ചന്ദ്രന്‍, കെ.പി ബാബുരാജ്, വേളം എല്‍.സി അംഗം കെ.എം അശോകന്‍, ഊരത്ത് സ്‌കൂള്‍ ബ്രാഞ്ച് സെക്രട്ടറി കെ.പി ഷിജില്‍ എന്നിവരെയാണ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. കുറ്റ്യാടി എല്‍.സി അംഗങ്ങളായ കെ.പി വത്സന്‍, സി.കെ സതീശന്‍, കെ.വി ഷാജി, വടയം എല്‍.സി അംഗങ്ങളായ എം.കെ ചന്ദ്രന്‍, എ.എം അശോകന്‍ എന്നിവരെ ഒരു വര്‍ഷത്തേക്കും കുറ്റ്യാടി എല്‍.സി അംഗങ്ങളായ സി.കെ ബാബു, എ.എം വിനീത, കുറ്റ്യാടി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ടി.കെ ജമാല്‍, കൂരാറ ബ്രാഞ്ച് സെക്രട്ടറി വിനോദന്‍, ഡി.വൈ.എഫ്.ഐ കുറ്റ്യാടി മേഖലാ പ്രസിഡന്റ് കെ.വി രജീഷ് എന്നിവരെ ആറുമാസത്തേക്കുമാണ് സസ്‌പെന്‍ഡ് ചെയ്തത്.
പ്രകടനത്തില്‍ പങ്കെടുത്ത എല്‍.സി, ബ്രാഞ്ച് അംഗങ്ങളായ 17 പേരെ താക്കീത് ചെയ്തു. ചിലരോട് വിശദീകരണവും തേടി. പാര്‍ട്ടി നേതൃത്വത്തിനെതിരേ പ്രതിഷേധിച്ചതിന്റെ തോതനുസുരിച്ച് വിവിധ തരത്തിലാണ് നടപടി. പുറത്താക്കപ്പെട്ട കുറ്റ്യാടി എല്‍.സി അംഗം കെ.കെ ഗിരീഷാണ് പരസ്യ പ്രതിഷേധത്തിനു നേതൃത്വം നല്‍കുകയും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തത്. കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ഏരിയാ കമ്മിറ്റിയംഗം എ.എം റഷീദ് കണ്‍വീനറായ അഡ്‌ഹോക്ക് കമ്മിറ്റിയാണുള്ളത്. നടപടികള്‍ ഇനി ബ്രാഞ്ച് തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യും. പ്രതിഷേധക്കാര്‍ക്ക് വഴങ്ങിയാണെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ഥിയായി കുറ്റ്യാടി തിരിച്ചുപിടിച്ച കെ.പി കുഞ്ഞമ്മദ്കുട്ടി എം.എല്‍.എയെ ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയായിരുന്നു കുറ്റ്യാടിയിലെ നടപടിക്ക് തുടക്കമിട്ടത്.
കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസി(എം)നു നല്‍കിയതിനെതിരേയാണ് പ്രവര്‍ത്തകര്‍ പരസ്യപ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നത്. ഒടുവില്‍ അന്ന് പ്രതിഷേധക്കാര്‍ക്കു വഴങ്ങി സീറ്റ് സി.പി.എം ഏറ്റെടുത്തെങ്കിലും പ്രതിഷേധിച്ച ഓരോരുത്തരെയും തിരഞ്ഞുപിടിച്ചു നടപടിയെടുക്കുകയാണ് ജില്ലാ നേതൃത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."