തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ചുള്ള മസ്‌ക്കിന്റെ പരീക്ഷണം? മനുഷ്യരില്‍ പരീക്ഷണം ആരംഭിക്കുന്നു
ബ്രെയിന്‍ ചിപ്പെന്ന പേരില്‍ തലച്ചോറില്‍ ഇലക്ട്രിക്ക് ചിപ്പ് ഘടിപ്പിച്ചുള്ള പരീക്ഷണത്തിന് മസ്‌ക്കിന്റെ ന്യൂറലിങ്ക് എന്ന കമ്പനിക്ക് അടുത്തിടെ അനുമതി ലഭിച്ചിരുന്നു. ഇപ്പോള്‍ പക്ഷാഘാതം ബാധിച്ച രോഗികളെ
കേന്ദ്രീകരിച്ച് ആറ് വര്‍ഷത്തെ പഠനത്തില്‍ ബ്രെയിന്‍ ഇംപ്ലാന്റ് പരിശോധിക്കുന്നതിനായി രോഗികളെ റിക്രൂട്ട് ചെയ്യാന്‍ അനുമതി ലഭിച്ചതായി ന്യൂറോ ടെക്‌നോളജി കമ്പനി അറിയിച്ചിട്ടുണ്ട്.
ചിന്തകള്‍ ഉപയോഗിച്ച് രോഗികളെ കമ്പ്യൂട്ടറിന്റെ കഴ്‌സറോ, കീ ബോര്‍ഡോ നിയന്ത്രിക്കാന്‍ പ്രാപ്തി നല്‍കുന്ന ഇംപ്ലാന്റിന്റെ സുരക്ഷയും ഉപയോഗക്ഷമതയും കമ്പനി പരിശോധിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന വിവരം. റോബോട്ടിനെ ഉപയോഗിച്ചാണ് തലച്ചോറിലെ ചലനത്തെ നിയന്ത്രിക്കുന്ന ഇംപ്ലാന്റ് ഗവേഷകര്‍ സ്ഥാപിക്കുന്നത്.10 രോഗികളില്‍ ഉപകരണം ഘടിപ്പിക്കുന്നതിന് അംഗീകാരം നേടാനാണ് കമ്പനി നേരത്തെ ലക്ഷ്യമിട്ടിരുന്നത്.
എന്നാല്‍ കമ്പനിയും യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും (എഫ്ഡിഎ) തമ്മിലുള്ള ചര്‍ച്ചകളുടെ ഫലമായി എഫ്ഡിഎ ഉന്നയിച്ച സുരക്ഷാ ആശങ്കകള്‍ക്ക് കണക്കിലെടുത്ത് നിര്‍ദ്ദിഷ്ട രോഗികളുടെ എണ്ണം കുറയ്ക്കുന്നതിന് കാരണമായി. എത്ര പേരുടെ പരീക്ഷണത്തിനാണ് എഫ്ഡിഎ അനുമതി നല്‍കിയതെന്ന് വ്യക്തമല്ല.
2016ലായിരുന്നു മസ്‌ക്ക് ന്യൂറോ-ടെക്ക്‌നോളജി കമ്പനിയായ ന്യൂറലിങ്ക് സ്ഥാപിച്ചത്.ചിന്തകളെ പ്രവര്‍ത്തനങ്ങളാക്കി മാറ്റാന്‍ കഴിയുന്ന ഒരു ഇംപ്ലാന്റബിള്‍ ബ്രെയിന്‍കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ് (ബിസിഐ) വികസിപ്പിക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2020ല്‍, ന്യൂറലിങ്ക് ഒരു കുരങ്ങിന്റെ മനസ്സുകൊണ്ട് കമ്പ്യൂട്ടര്‍ കഴ്‌സര്‍ നിയന്ത്രിക്കാന്‍ ഉപയോഗിക്കാവുന്ന ഒരു ബിസിഐ പ്രദര്‍ശിപ്പിച്ചിരുന്നു. ഭാവിയില്‍ അമിതവണ്ണം, ഓട്ടിസം, വിഷാദം, സ്‌കിസോഫ്രീനിയ തുടങ്ങിയ അവസ്ഥകളില്‍ നിന്ന് രക്ഷ നല്‍കാന്‍ ഈ ചിപ്പ് സഹായകരമാകും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
Content Highlights:Elon Musks Neuralink Started Human Trials
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."