യുഎഇയിൽ കുടുംബ സൗഹൃദ വീടുകളും ബജറ്റ് ഫ്രണ്ട്‌ലി വീടുകളും എവിടെ ലഭിക്കും? വിവിധ എമിറേറ്റിലെ വീടുകളും ചെലവും അറിയാം
യുഎഇയിൽ കുടുംബ സൗഹൃദ വീടുകളും ബജറ്റ് ഫ്രണ്ട്‌ലി വീടുകളും എവിടെ ലഭിക്കും? വിവിധ എമിറേറ്റിലെ വീടുകളും ചെലവും അറിയാം
ദുബൈ: രാജ്യത്ത് താമസിക്കുന്നതിന് വീട് അന്വേഷിക്കുന്നവർക്ക് മികച്ച വീടുകളുടെ ശ്രേണി പുറത്തുവിട്ടു. റിയൽ എസ്റ്റേറ്റ് പോർട്ടൽ പ്രോപ്പർട്ടി ഫൈൻഡർ ആണ് കഴിഞ്ഞ 12 മാസത്തെ കണക്കുകളുടെ അടിസ്ഥാനത്തിൽ എല്ലാവരുടെയും ആവശ്യങ്ങൾക്ക് അനുയോജ്യമായ ജീവിത ഓപ്ഷനുകൾ യുഎഇ വാഗ്ദാനം ചെയ്യുന്നതായി വ്യക്തമാക്കിയത്. ബജറ്റിന് അനുയോജ്യമായതും കുടുംബ സൗഹൃദവുമായ വീടുകൾ നഗരത്തിൽ തന്നെ ലഭിക്കും.
ഇത്തരത്തിൽ ബജറ്റിന് അനുയോജ്യമായതും കുടുംബ സൗഹൃദവുമായ വീടുകൾക്ക് വിവിധ എമിറേറ്റുകളിലെ പ്രധാന നഗരങ്ങളിൽ എന്ത് ചെലവ് വരുമെന്ന് നോക്കാം.
ബജറ്റിന് അനുയോജ്യമായത്
ഷാർജ
ഷാർജയിൽ, അൽ ഖാൻ ഏരിയയിൽ ഏകദേശം 23,000 ദിർഹം വാടകയ്ക്ക് ഒരു വർഷത്തേക്ക് ഒരു കിടപ്പുമുറി അപ്പാർട്ടുമെന്റുകൾ ലഭ്യമാണ്. മുവൈലെയിൽ പ്രതിവർഷം ഏകദേശം 20,000 ദിർഹം വാടകക്ക് ഇതേ സൗകര്യത്തിൽ വീടുകൾ ലഭിക്കും.
ദുബൈ
അൽ ഫുർജാൻ, ഡിസ്‌കവറി ഗാർഡൻസ്, ദുബൈ ഇൻവെസ്റ്റ്‌മെന്റ് പാർക്ക്, ദുബൈ ലാൻഡ്, ദുബൈ സിലിക്കൺ ഒയാസിസ്, ജുമൈറ വില്ലേജ് സർക്കിൾ, ദുബൈ സ്‌പോർട്‌സ് സിറ്റി എന്നിവിടങ്ങളിൽ ഒരു ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകൾക്ക് പ്രതിവർഷം വാടകയ്‌ക്ക് ഏകദേശം 46,000 ദിർഹവും ഉടമസ്ഥാവകാശത്തിന് 532,000 ദിർഹവും ചിലവാകും.
കുടുംബ സൗഹൃദമായ വീടുകൾ ഓരോ നഗരത്തിലും എവിടെയെല്ലാം ലഭിക്കും
ദുബൈ
അൽ ബർഷ, അറേബ്യൻ റാഞ്ചസ്, അൽ ഫുർജാൻ, മോട്ടോർ സിറ്റി, ദുബൈ സിലിക്കൺ ഒയാസിസ് എന്നിവ കുടുംബ സൗഹൃദ വീടുകൾ ലഭിക്കുന്ന ഇടങ്ങളാണ്
ഷാർജ
അൽ ഖാൻ, അൽ ഖസ്‌ബ, അൽ താവൂൺ എന്നിവ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ കുടുംബ സൗഹൃദമായ വീടുകൾ ധാരാളം ലഭ്യമാണ്. സമീപത്തായി നിരവധി സൂപ്പർമാർക്കറ്റുകളും സ്‌കൂളുകളും മാളുകളും ഉള്ള ഇടങ്ങളാണ് ഇവയെല്ലാം.
റാസൽഖൈമ
അൽ മർജാൻ ദ്വീപ്, മിന അൽ അറബ്, അൽ നഖീൽ, അൽ ഹംറ വില്ലേജ് എന്നിവ മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ വിവിധ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇടമാണ്. റാസൽഖൈമയിൽ ഉള്ളവർക്ക് ഈ പ്രദേശങ്ങളിൽ എല്ലാം വീടുകൾ ലഭ്യമാണ്.
അബുദാബി
ഒരു ബെഡ്‌റൂം അപ്പാർട്ട്‌മെന്റിന് പ്രതിവർഷം ശരാശരി 62,000 ദിർഹം വാടകയുള്ള അൽ റാഹ ബീച്ച് കുടുംബത്തിന് അനുയോജ്യമായ കമ്മ്യൂണിറ്റികളിൽ ഒന്നാണ്. ഇതിന് പുറമെ നിരവധി ഇടങ്ങളും അബുദാബിയിൽ ഉണ്ടെങ്കിലും ഇവിടെ ചിലവ് കൂടുതലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."