HOME
DETAILS

മലയാളികളെ പ്രതീക്ഷിച്ച് കൊച്ചിയില്‍ നിന്ന് നേരിട്ട് വിമാനസര്‍വീസ്; സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി വിയ്റ്റ്‌നാം മാറുന്നു

  
backup
September 20 2023 | 16:09 PM

direct-flight-service-from-kochi-to-vietna

ജലീല്‍ അരൂക്കുറ്റി

ഹോചിമിന്‍ സിറ്റി : ഏഷ്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇടം പിടിച്ച വിയ്റ്റാനിമിലേക്കുള്ള ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ്. കൊവിഡിന് ശേഷമുള്ള വിയറ്റ്‌നാമിന്റെ ടൂറിസം വളര്‍ച്ചയില്‍ കേരളം ഉള്‍പ്പെടെ വലിയ പങ്കാണ് വഹിക്കുന്നത്. വിയറ്റ്‌നാമിലേക്ക് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന പത്ത് രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയതോടെ ആകര്‍ഷകമായ പദ്ധതികളും പാക്കേജുകളുമായി വിയറ്റ്‌നാം ടൂറിസം വിപണി ഒരുങ്ങിയിരിക്കുകയാണ്.

2023 ആഗസ്റ്റ് വരെ വിയറ്റ്‌നാം സന്ദര്‍ശിച്ച വിദേശ സഞ്ചാരികളുടെ എണ്ണം 7,830,953 ആയി വര്‍ധിച്ചപ്പോള്‍ ഇന്ത്യയില്‍ നിന്ന് 2, 40,000 സഞ്ചാരികളാണ് വിയറ്റ്‌നാമിലെത്തിയത്. 2022 വര്‍ഷത്തില്‍ വിയറ്റ്‌നാം സന്ദര്‍ശിച്ചത് 1,37,900 ഇന്ത്യന്‍ സഞ്ചാരികളായിരുന്നു. ഏഷ്യയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി ഇടംപിടിക്കാന്‍ കഴിഞ്ഞ വിയറ്റ്‌നാം നഗരങ്ങളിലേക്ക് ചുരുങ്ങിയ ചെലവില്‍ വിമാനസര്‍വീസുകള്‍ ആരംഭിച്ചതാണ് ടുറിസം രംഗത്ത് സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായത്. കൊച്ചിയില്‍ നിന്ന് വിയറ്റ്‌നാം വാണിജ്യനഗരമായ ഹോചിമിന്‍ സിറ്റിയിലേക്ക് നേരിട്ട് വിയറ്റ്‌ജെറ്റ് സര്‍വീസ് ആരംഭിക്കാന്‍ കാരണമായത് മലയാളി സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് കണ്ടുകൊണ്ടാണ്.

നേരെത്തെ മലേഷ്യ, സിങ്കപൂര് തുടങ്ങിയ രാജ്യങ്ങള്‍ വഴിയായിരുന്നു വിയറ്റ്‌നാമിലേക്ക് എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ കൊച്ചിയില്‍ നിന്ന് അഞ്ച് മണിക്കൂര്‍ കൊണ്ട് ഹോചിമിന്‍ സിറ്റിയിലെത്താം. ഇന്ത്യയില്‍ നിന്ന്്്നിരക്ക് കുറച്ച് വിമാനകമ്പനികള്‍ മത്സരത്തിനൊരുങ്ങിയതോടെ വിയ്റ്റ്‌നാം വിനോദസഞ്ചാരമേഖല ഉണര്‍ന്നു.

ദീപാവലിയോട് അനുബന്ധിച്ച് വിയറ്റ്‌ജെറ്റ് ദീപാവലിയോട് അനുബന്ധിച്ച് പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. അടുത്ത മാസം ഒന്നിനും 31നും ഇടയില്‍ യാത്ര ചെയ്യാനായി ഈ മാസം 20 നകം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ അടിസ്ഥാന ടിക്കറ്റ് നിരക്ക് പൂജ്യംരൂപയില്‍ നിന്നാണാരംഭിക്കുക.വിയറ്റ്‌ജെറ്റിന്റെ വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും ഇതിനായി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

പക്ഷെ നികുതികളും സര്‍ച്ചാര്‍ജും നല്‍കണം.ടിക്കറ്റ് നിരക്കിലെ വലിയ ഇളവിനു പുറമെ സ്‌കൈ കേര്‍ ഇന്‍ഷ്വറന്‍സ് പാക്കേജും വിയറ്റ്‌ജെറ്റ് ലഭ്യമാക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നും തിരിച്ചു മുള്ള യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധന കണക്കിലെടുത്ത് സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 32 ആയി വര്‍ധിപ്പിക്കുകയും ചെയ്തു. തിങ്കള്‍ , ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലായി പ്രതിവാരം നാലു വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നു. കൊച്ചിക്ക് പുറമേ മൂംബൈ, ന്യൂഡല്‍ഹി, ്അഹമ്മദാബാദ് എ്ന്നിവിടങ്ങളില്‍ നിന്നും ഹനോയി, ഹോചിമിന്‍ സിറ്റി എന്നിവിടങ്ങളിലേക്ക്് വിയറ്റ് ജെറ്റ്് സര്‍വീസ് നടത്തുന്നുണ്ട്.

Content Highlights:Direct flight service from Kochi to vietnam



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago