HOME
DETAILS
MAL
സനാതന ധര്‍മ്മ പ്രസ്താവന; പ്രകാശ് രാജിന് ഭീഷണി, പൊലിസ് കേസെടുത്തു
backup
September 21 2023 | 02:09 AM
ബെംഗളൂരു: നടന്‍ പ്രകാശ് രാജിനെതിരെ ഭീഷണി സന്ദേശം പുറപ്പെടുവിച്ച യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് പൊലിസ്. സനാതന ധര്‍മ്മത്തെക്കുറിച്ച് പ്രകാശ് രാജ് പ്രസ്താവന നടത്തിയതിന് ശേഷമാണ്, അദേഹത്തിനും കുടുംബത്തിനുമെതിരെ 'ടി.വി വിക്രമ' എന്ന ചാനല്‍ ഭീഷണിപ്പെടുത്തുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്തത്. വധഭീഷണിയടക്കം ഉള്‍പ്പെട്ടെ കണ്ടന്റ് പുറത്ത് വിട്ടത് തനിക്കെതിരെ ജനങ്ങള തിരിക്കാന്‍ വേണ്ടിയാണെന്ന് പ്രകാശ് രാജ് ആരോപിച്ചിരുന്നു.ഉദയനിധി സ്റ്റാലിനെയും പ്രകാശ് രാജിനെയും അവസാനിപ്പിക്കേണ്ടതല്ലേ, നിങ്ങള്‍ക്ക് ചോര തിളയ്ക്കുന്നില്ലേ? തുടങ്ങിയ പരാമര്‍ശങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുന്നു.
Content Highlights:prakash raj alleges death threat over sanatan remark youtube channel
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."