HOME
DETAILS

ജാര്‍ഖണ്ഡ് ജഡ്ജിയുടേത് അപകട മരണമല്ല കൊലപാതകം

  
backup
July 30 2021 | 03:07 AM

46354563-2

അടിയന്തരമായി ഇടപെട്ട് സുപ്രിംകോടതി


ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് ജഡ്ജിയുടേത് കൊലപാതകമാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് സുപ്രിംകോടതി. ജൂലൈ 22ന് രാവിലെ പ്രഭാതസവാരിക്കിറങ്ങിയ ധന്‍ബാദ് ജില്ലാ അഡിഷനല്‍ ജഡ്ജി ഉത്തം ആനന്ദ് വീടിന് അരക്കിലോമീറ്റര്‍ അകലെവച്ചാണ് കൊല്ലപ്പെട്ടത്. അജ്ഞാത വാഹനം ഇടിച്ച് ജഡ്ജി മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാല്‍, യാതൊരു തിരക്കുമില്ലാതിരുന്ന റോഡിന് അരികിലൂടെ നടക്കുകയായിരുന്ന ജഡ്ജിയെ മനഃപൂര്‍വം വാഹനം ഇടിപ്പിക്കുകയായിരുന്നുവെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായതോടെയാണ് സുപ്രിംകോടതി ഇടപെട്ടത്. റോഡിന് മധ്യത്തിലൂടെ ഓടുകയായിരുന്ന വാഹനം പെട്ടെന്ന് അരികിലേക്ക് വന്ന് ജഡ്ജിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടം നടന്ന ശേഷം വാഹനം നിര്‍ത്താതെ പോവുകയും ചെയ്തു.
ഗുരുതരമായി പരുക്കേറ്റ ജഡ്ജിയെ ഏതാനും സമയം കഴിഞ്ഞ് വഴിയാത്രക്കാരനാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തുമ്പോഴേക്കും അദ്ദേഹം ചോരവാര്‍ന്ന് മരിച്ചിരുന്നു. അപകടമുണ്ടാക്കിയ വാഹനം മോഷ്ടിക്കപ്പെട്ടതാണെന്നും സംഭവം നടക്കുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുന്‍പാണ് മോഷ്ടിച്ചതെന്നും പൊലിസ് പറഞ്ഞു.സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി വിഷയം ചര്‍ച്ചചെയ്തു.
വിഷയം ഇന്നലെ സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ അധ്യക്ഷന്‍ വികാസ് സിങ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുന്‍പാകെ സൂചിപ്പിക്കുകയും ചെയ്തു. സംഭവം ഞെട്ടിച്ചെന്നും ജുഡിഷ്യറിയുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള നിര്‍ലജ്ജമായ ആക്രമണമാണിതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. ഇക്കാര്യം സുപ്രിംകോടതി ചീഫ് ജസ്റ്റിസ് മുന്‍പാകെ രേഖാമൂലം ബോധിപ്പിക്കാനും ബെഞ്ച് നിര്‍ദേശം നല്‍കി.കേസില്‍ ഓട്ടോയിലുണ്ടായിരുന്ന ലഖാന്‍ വര്‍മ, രാഹുല്‍ വര്‍മ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്യുകയും ഓട്ടോ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago