'ഉലയൂതുന്നു പണിക്കത്തി കൂട്ടുണ്ട് കുനിഞ്ഞ തനു' കൊലകള്‍ക്കു മുമ്പ് ഭഗവല്‍ സിങ്ങിന്റെ കവിത; ഫേസ് ബുക്ക് പേജ് നിറയെ ഹൈക്കു കവിതകള്‍
ഹൈക്കു കവിതകളുടെ ആശാനാണ് നരബലി കേസില്‍ അറസ്റ്റിലായ ഭഗവല്‍ സിങ്. ഫേസ്ബുക്ക് പേജ് നിറയെ ഹൈക്കു കവിതകളാണ്. പല രൂപത്തിലും ഭാവത്തിലുമുള്ളവ. 'ഉലയൂതുന്നു പണിക്കത്തി കൂട്ടുണ്ട് കുനിഞ്ഞ തനു' ഒക്ടോബര്‍ ആറിന്
ഫേസ്ബുക്കില്‍ പങ്കുവെച്ച കവിതയാണിത്. ഇതിന് താഴെ ഇപ്പോള്‍ കമന്റുമായി നിരവധി പേരാണ് എത്തുന്നത്.
'പുല്ലാന്നി നാമ്പ്
കാറ്റിലാടും വഴിയില്‍
കുപ്പിവളകള്‍' ഇതാണ് മറ്റൊരു കവിത.
'ചുരുണ്ട രൂപം
പീടികത്തിണ്ണയില്‍
മുഷിഞ്ഞ പുത' ഇങ്ങനെ പോകുന്നു മറ്റൊരെണ്ണം. ഹൈകു കവിതാ പഠന ക്ലാസ് അടക്കം ഇയാള്‍ സംഘടിപ്പിച്ചിരുന്നു. ദിവസവും കവിതകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കവിതകള്‍ ഒക്കെയും നരബലിയുടെ സൂചനകള്‍ ഉള്‍ക്കൊള്ളുന്നവയാണ് എന്ന തരത്തിലാണ് ഇപ്പോള്‍ ആളുകള്‍ ഇതിന് താഴെ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നത്.
കവിതകളില്‍ ചിലത്.
'തെറിക്കുന്നുണ്ട്
കുറുന്തോട്ടിത്തുണ്ടുകള്‍
നുറുക്കുതടി
തടയണ
കുറെ ഭാഗം ചള്ള
കൊണ്ടടച്ചു
കുറേയിട ചപ്പും
ചവറും കമ്പും കോലും
കൊണ്ടടച്ചു
കയ്യില്‍ കിട്ടിയതൊക്കെ
വച്ചു ഈ കൊച്ചു വരമ്പിലെ
കൊച്ചു മട അടയ്ക്കാന്‍
നോക്കുകയാണ് ഞാന്‍
വെള്ളം തികപ്പ് കൂടിയപ്പോള്‍
ഇതൊന്നും പോരാതായല്ലോ
കളഞ്ഞിട്ട് പോയാലോ
പാടില്ല എന്ന് മനസ്സ് പറയുന്നു
ജാഗ്രത വേണം. പോകരുതേ.'
'പുറംകോണില്‍
ആനമയില്‍ ഒട്ടകം
ഉത്സവരാവ്.'
'ശകടചക്രം
മുന്നോട്ടുരുളുമ്പോള്‍
വിഷമഗര്‍ത്തം.'
എറണാകുളത്തുനിന്ന് രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി നരബലിയുടെ പേരില്‍ കൊലപ്പെടുത്തിയത് കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. കൊച്ചി പൊന്നുരുന്നി സ്വദേശി പത്മവും കാലടി സ്വദേശിയായ മറ്റൊരു സ്ത്രീയുമാണ് നരബലിയില്‍ കൊല്ലപ്പെട്ടത്. ഇവരെ തിരുവല്ലയില്‍ എത്തിച്ച് കൊലപ്പെടുത്തി കഷണങ്ങളാക്കിയ ശേഷം കുഴിച്ചിട്ടെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. സാമ്പത്തിക അഭിവൃദ്ധിക്കു വേണ്ടിയായിരുന്നത്രേ ബലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."