HOME
DETAILS

ഇന്ത്യ-കാനഡ നയതന്ത്രയുദ്ധം: ആശങ്കയോടെ മലയാളി വിദ്യാര്‍ഥികള്‍

  
backup
September 21 2023 | 07:09 AM

malayali-students-in-canada123

ഇന്ത്യ-കാനഡ നയതന്ത്രയുദ്ധം: ആശങ്കയോടെ മലയാളി വിദ്യാര്‍ഥികള്‍

കോഴിക്കോട്: ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളല്‍ വീണത് കാനഡയിലെ മലയാളി വിദ്യാര്‍ഥികളെയും അവരുടെ കുടുംബങ്ങളെയും ആശങ്കയിലാക്കുന്നു. നാലു കോടിയില്‍ താഴെ ജനസംഖ്യയുള്ള കാനഡയില്‍ 78,000ത്തോളം മലയാളികളാണ് നിലവിലുള്ളത്. ഇവരിലേറെയും വിദ്യാര്‍ഥികളാണ്. 2013നു ശേഷം കാനഡയിലെ ഇന്ത്യക്കാരുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധനയാണുണ്ടായിട്ടുള്ളത്. യു.എസില്‍ ട്രംപ് ഭരണകൂടം കുടിയേറ്റക്കാര്‍ക്കെതിരായ നയം സ്വീകരിച്ചതും കാനഡയിലേക്കുള്ള ഒഴുക്ക് വര്‍ധിക്കാനിടയാക്കി. നിലവില്‍ കാനഡയില്‍ സ്ഥിരതാമസക്കാരായ ഇന്ത്യക്കാരുടെ എണ്ണം 1,18,095 ആണ്.

2013ല്‍ ഇത് 32,828 മാത്രമായിരുന്നു. 10 വര്‍ഷം കൊണ്ട് 260 ശതമാനം വര്‍ധനയാണുണ്ടായതെന്ന് നാഷനല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി (എന്‍.എഫ്.എ.പി) റിപ്പോര്‍ട്ടില്‍ പറയുന്നു. അറബ് രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മലയാളികളുള്ളത് യു.എസിലും കാനഡയിലുമാണ്. കാനഡയിലെ മലയാളികളുടെ എണ്ണം അവിടെയുള്ള മറ്റു രാജ്യക്കാരുടെ ഇരട്ടിയിലേറെ വരും. ചൈന(31,815), അഫ്ഗാനിസ്ഥാന്‍(23,735), നൈജീരിയ(22,085), ഫിലിപ്പൈന്‍സ്(22,070) എന്നിങ്ങനെയാണ് കാനഡയില്‍ സ്ഥിരതാമസമാക്കിയ മറ്റു രാജ്യക്കാരുടെ കണക്ക്. കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും വിദേശി തൊഴിലാളികളുടെ വരുമാനം രാജ്യത്തിനു പുറത്തേക്കു പോകുന്നത് തടയാന്‍ കര്‍ക്കശ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യം കൂടിയാണ് കാനഡ.

അതേസമയം പ്രവാസി ദമ്പതിമാര്‍ക്ക് കാനഡയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങളുമുണ്ട്. കുടിയേറ്റ വിഷയത്തില്‍ യു.എസും കാനഡയും ഭിന്ന സമീപനമുള്ള രാജ്യങ്ങളാണ്. അതിനിപുണരായ വിദേശികളുടെ വരവ് രാജ്യത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നായിരുന്നു യു.എസ് പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട്. എന്നാല്‍ വിദേശത്തുനിന്നു വരുന്ന ശാസ്ത്രജ്ഞരെയും എന്‍ജിനീയര്‍മാരെയും മറ്റു നിപുണജോലിക്കാരെയും ഇരുകൈയും നീട്ടി സ്വാഗതംചെയ്യുകയാണ് കാനഡ ചെയ്തത്. യു.എസില്‍ എച്ച് 1ബി വിസ ലഭിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ വന്നപ്പോള്‍ ഇന്ത്യന്‍ ടെക് വിദഗ്ധര്‍ കൂട്ടമായി കാനഡയിലേക്ക് കുടിയേറുകയായിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികളും യു.എസിനു പകരം കാനഡയെയാണ് ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്.

2016നും 2019നും ഇടയിലുള്ള കണക്കുകള്‍ പ്രകാരം കനേഡിയന്‍ കോളജുകളിലും സ്‌കൂളുകളിലും പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 182 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. അതേസമയം യു.എസ് യൂനിവേഴ്‌സിറ്റികളില്‍ ശാസ്ത്ര വിഷയങ്ങളും എന്‍ജിനീയറിങ്ങും പഠിക്കുന്ന ഇന്ത്യന്‍ ബിരുദ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 40 ശതമാനം ഇടിവുണ്ടായി. 3.19 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് കാനഡയിലുള്ളത്. പഠനത്തോടൊപ്പം ജോലിയും അനുവദിക്കുന്ന ഗ്രീന്‍ കാര്‍ഡ് യു.എസില്‍ ലഭിക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പു വേണം. ജോ ബൈഡന്‍ ഭരണകൂടം നിലവിലെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാത്തപക്ഷം യു.എസിനു ബദലായി ഇന്ത്യക്കാര്‍ കാനഡയെ സ്വീകരിക്കുന്നത് തുടരുമെന്ന് നാഷനല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ സ്റ്റുവര്‍ട്ട് ആന്‍ഡേഴ്‌സന്‍ പറയുന്നു.

കനേഡിയന്‍ ജനസംഖ്യയില്‍ മൂന്ന് ശതമാനം (16 ലക്ഷം) വരുന്ന ഇന്ത്യന്‍ വംശജരില്‍ എട്ടുലക്ഷവും സിഖുകാരാണ്. പഞ്ചാബികളുടെ പാര്‍ട്ടിയായ എന്‍.ഡി.പിയാണ് ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്നത്. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് തലവന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ വെടിയേറ്റു കൊല്ലപ്പെട്ടതോടെ കാനഡയിലെ ഇന്ത്യന്‍ സംരംഭകരെയും ക്ഷേത്രങ്ങളെയും ഖലിസ്ഥാന്‍ അനുകൂലികള്‍ ലക്ഷ്യമിടുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago