ആനന്ദ് വിഹാര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പോര്‍ട്ടര്‍ വേഷത്തില്‍ തലയില്‍ ലഗേജ് ചുമന്ന് രാഹുല്‍ഗാന്ധി; വൈറല്‍ വീഡിയോ
ആനന്ദ് വിഹാര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പോര്‍ട്ടര്‍ വേഷത്തില്‍ തലയില്‍ ലഗേജ് ചുമന്ന് രാഹുല്‍ഗാന്ധി; വൈറല്‍ വീഡിയോ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റെയില്‍വേ ചുമട്ടുതൊഴിലാളികള്‍ക്കൊപ്പം സംവദിച്ചും പോര്‍ട്ടറായി വേഷമിട്ടും സമയം ചെലവഴിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ഗാന്ധി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷനിലാണ് രാഹുല്‍ ഗാന്ധി എത്തിയത്.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പോര്‍ട്ടര്‍മാരുടെ യൂണിഫോമായ ചുവന്ന ഷര്‍ട്ടും ബാഡ്ജും ധരിച്ച് നീല നിറമുള്ള ട്രോളി ബാഗ് രാഹുല്‍ ഗാന്ധി തലയില്‍ ചുമന്നുകൊണ്ടുപോകുന്നതാണ് വീഡിയോയില്‍. മുദ്രാവാക്യം വിളികളുമായി മറ്റ് പോര്‍ട്ടര്‍മാരും രാഹുലിനൊപ്പമുണ്ട്.
#WATCH | Delhi: Congress MP Rahul Gandhi visits Anand Vihar ISBT, speaks with the porters and also wears their uniform and carries the load pic.twitter.com/6rtpMnUmVc
— ANI (@ANI) September 21, 2023
ചുമട്ടുതൊഴിലാളികള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിയാനും കൂടിക്കാഴ്ച ആവശ്യപ്പെട്ടതിന്റെ ഭാഗമായാണ് രാഹുലിന്റെ സന്ദര്‍ശനം. രാഹുല്‍ ഗാന്ധി പോര്‍ട്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ കോണ്‍ഗ്രസ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചിട്ടുണ്ട്.
कुली भाइयों के बीच जननायक pic.twitter.com/nor4tSyoR8
— Congress (@INCIndia) September 21, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."