HOME
DETAILS

പൊലിസിനു മുന്നില്‍ ശാന്തന്‍; മാനസയെ പകയോടെ പിന്തുടര്‍ന്ന് രഖില്‍ 

  
backup
July 30 2021 | 18:07 PM

651216541-2
 
കണ്ണൂരില്‍ ഇരുവരെയും വിളിച്ച് പൊലിസ് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി
സ്വന്തം ലേഖകന്‍
കണ്ണൂര്‍: കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റെല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്തുവന്ന നാറാത്ത് സ്വദേശി മാനസയെ തലശേരി പാലയാട് സ്വദേശി രഖില്‍ വീണ്ടും പിന്തുടര്‍ന്നതു പൊലിസ് നടത്തിയ മധ്യസ്ഥ ചര്‍ച്ചയ്ക്കു ശേഷം. 
എറണാകുളത്ത് ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുന്ന രഖില്‍ രണ്ടുവര്‍ഷം മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടാണു മാനസയുമായി പ്രണയത്തിലായത്. 
ഒരുവര്‍ഷം മുമ്പ് ഇരുവരും തമ്മില്‍ അകലുകയും രഖിലിന്റെ വിവാഹഭ്യര്‍ഥന മാനസ നിരസിക്കുകയും ചെയ്തിരുന്നു. വീണ്ടും ഫോണില്‍ വിളിച്ച് ശല്യം ചെയ്തതിനെ തുടര്‍ന്നു വിമുക്തഭടനും ഹോംഗാര്‍ഡുമായ പിതാവ് മാധവന്‍ ഒരുമാസം മുമ്പ് കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി സദാനന്ദനു നേരിട്ടു പരാതി നല്‍കുകയായിരുന്നു. ഇതേതുടര്‍ന്നു രഖിലിനെ മാതാപിതാക്കള്‍ക്കൊപ്പം വിളിപ്പിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഡിവൈ.എസ്.പി സദാനന്ദന്‍ 'സുപ്രഭാത'ത്തോടു പറഞ്ഞു.
രഖിലുമായി ബന്ധം കൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്നു മാനസ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പൊലിസിനോടു വ്യക്തമാക്കിയിരുന്നു. 
എന്നാല്‍ പരാതിയില്‍ കേസെടുക്കാന്‍ മാനസയുടെ പിതാവിനും താല്‍പര്യമുണ്ടായിരുന്നില്ല. വീണ്ടും ശല്യം തുടര്‍ന്നാല്‍ കേസെടുക്കുമെന്നും കേസെടുത്താല്‍ ഉണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച്ചും മാതാപിതാക്കള്‍ക്കൊപ്പം എത്തിയ രഖിലിനു മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഡിവൈ.എസ്.പി വ്യക്തമാക്കി. അന്നു കണ്ട രഖില്‍ ശാന്ത സ്വഭാവക്കാരനായിരുന്നു. മാനസയുമൊന്നിച്ചുള്ള ഫോട്ടോകള്‍ രഖിലിന്റെ ഫോണില്‍ ഉണ്ടായിരുന്നു. ഇതു ഡിലീറ്റ് ചെയ്യണമെന്ന് മാനസയുടെ പിതാവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നു ഫോണില്‍ നിന്ന് അവരുടെ സാന്നിധ്യത്തില്‍ തന്നെ ഫോട്ടോകള്‍ കളഞ്ഞതായും പൊലിസ് പറയുന്നു.
എന്നാല്‍ പൊലിസ് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കുശേഷവും രഖില്‍ പകയോടെ മാനസയെ വീണ്ടും പിന്തുടര്‍ന്നതാണു നാടിനെ നടുക്കിയ കൊലപാതകത്തിലും സ്വയം ജീവനൊടുക്കലിലും കലാശിച്ചത്. 
 
കൊലനടത്തിയത് ഒരുമാസം 
നീണ്ട ആസൂത്രണത്തിലൂടെ?
 
 
സ്വന്തം ലേഖിക
കൊച്ചി: ഡെന്റല്‍ വിദ്യാര്‍ഥിനിയായ മാനസയെ സുഹൃത്ത് രഖില്‍ വെടിവച്ച് കൊന്നത് ഒരുമാസം നീണ്ട ആസൂത്രണത്തിലൂടെയെന്ന് സൂചന. കണ്ണൂര്‍ പൊലിസ് ഇയാളെ താക്കീത് ചെയ്തു വിട്ടയച്ചപ്പോള്‍ പ്രശ്‌നങ്ങളെല്ലാം അവസാനിപ്പിച്ചുവെന്ന് ഇയാള്‍ ഉറപ്പ് നല്‍കിയെങ്കിലും മാനസയെ വകവരുത്തുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇതിന്റെ ഭാഗമായാണ് ഇയാള്‍ മാനസ പേയിങ്ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ വിളിപ്പാടകലെ മറ്റൊരുവീട്ടില്‍ വാടകയ്ക്ക് താമസം ആരംഭിച്ചത്. പ്ലൈവുഡ് കമ്പനിയില്‍ ജോലി ആണെന്നായിരുന്നു വീട്ടുടമയോടും സമീപവാസികളോടും പറഞ്ഞിരുന്നത്. എന്നാല്‍ മാനസയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനായിരുന്നു ഇവിടെ താമസം ആരംഭിച്ചത്. മാനസ കോളജിലേക്ക് പോകുന്നതും വരുന്നതുമൊക്കെ ഇയാള്‍ അറിഞ്ഞിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച നാട്ടിലേക്ക് പോയ ഇയാള്‍ തിങ്കളാഴ്ച തോക്കുമായാണ് തിരിച്ചുവന്നതെന്നാണ് പൊലിസ് സംശയിക്കുന്നത്. മാനസ വീടിന്റെ ഒന്നാംനിലയിലാണ് താമസിക്കുന്നതെന്നും രഖില്‍ ഉറപ്പുവരുത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്കുശേഷം നേരെ മാനസ താമസിക്കുന്ന ഇടത്തേക്കാണ് അതിക്രമിച്ചുകയറിയതും മാനസയ്ക്ക് നേരെ വെടിയുതിര്‍ത്തതും. എന്നാല്‍ ഇയാള്‍ക്ക് എവിടെനിന്നാണ് തോക്ക് ലഭിച്ചത് എന്ന കാര്യത്തില്‍ പൊലിസിന് സൂചനകളൊന്നും ലഭിച്ചിട്ടില്ല.
മാനസയുടെ 
ഫോണ്‍ 
പരിശോധിക്കും
കൊച്ചി: സംഭവത്തില്‍ കൂടുതല്‍ വ്യക്തതവരുത്താന്‍ മാനസ ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും പരിശോധിക്കുമെന്ന് അന്വേഷണസംഘം പറഞ്ഞു. രഖിലും മാനസയുമായി അടുത്ത ദിവസങ്ങളില്‍ ഫോണിലൂടെ ബന്ധപ്പെട്ടിട്ടുണ്ടോ എന്നായിരിക്കും ആദ്യം അന്വേഷിക്കുക. അതേസമയം രഖില്‍ തൊട്ടടുത്ത് താമസിച്ചിരുന്ന വിവരം മാനസ അറിഞ്ഞിരുന്നില്ലെന്നാണ് സഹപാഠികള്‍ പറയുന്നത്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago