HOME
DETAILS
MAL
തുടര്‍പഠനം: മന്ത്രിയുടെ കണക്കും യാഥാര്‍ഥ്യവും തമ്മില്‍ അജഗജാന്തരം
backup
July 30 2021 | 18:07 PM
നിസാം കെ. അബ്ദുല്ല
കല്‍പ്പറ്റ: എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനത്തിന് പിന്നാലെ വിദ്യാര്‍ഥികളുടെ തുടര്‍പഠന സാധ്യതകള്‍ ചര്‍ച്ചയായ ഘട്ടത്തില്‍ നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നല്‍കിയ മറുപടിയിലെ കണക്കുകളിലെ അന്തരം അജഗജാന്തരം. ഏതാണ്ട് നാല്‍പതിനായിരത്തിന് മുകളില്‍ കുട്ടികള്‍ക്ക് സര്‍ക്കാര്‍, എയിഡഡ് മേഖലകളില്‍ അഡ്മിഷന്‍ കിട്ടില്ലെന്ന് ഉറപ്പുള്ള സാഹചര്യത്തിലാണ് സീറ്റുകള്‍ കൂടുതലുണ്ടെന്ന രീതിയില്‍ മന്ത്രി മറുപടി നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്ത് എസ്.എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്ക് തുടര്‍പഠനത്തിന് എത്ര സീറ്റുകള്‍ സര്‍ക്കാര്‍, എയിഡഡ് മേലകളിലെ വിവിധ സ്ഥാപനങ്ങളിലായി ഉണ്ടെന്ന് റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് പി കന്നപ്പിള്ളില്‍, എം വിന്‍സെന്റ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി നല്‍കിയ മറുപടിയാണ് യാഥാര്‍ത്യവുമായി പുലബന്ധം പോലുമില്ലാത്തതായത്. മന്ത്രിയുടെ മറുപടിയില്‍ ഹയര്‍സെക്കന്‍ഡറിയിലെ സീറ്റുകളുടെ എണ്ണം മാത്രമാണ് കൃത്യതയുള്ളത്.
വി.എച്ച്.എസ്.സിയില്‍ 33,000 സീറ്റുകളുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ സംസ്ഥാനത്തെ 389 വി.എച്ച്.എസ്.സികളിലായി നിലവിലുള്ളത് 27,525 സീറ്റുകളാണ്. ബാച്ച് ഒന്നിന് 25 സീറ്റ് പ്രകാരമുള്ള കണക്കനുസരിച്ച്. ഐ.ടി.ഐകളില്‍ 49, 140 സീറ്റുകളുണ്ടെന്നാണ് മന്ത്രിയുടെ വാദം. എന്നാല്‍ 33,326 സീറ്റുകളാണ് സര്‍ക്കാര്‍, എയിഡഡ് മേലകളിലെ ഐ.ടി.ഐകളിലുള്ളതെന്നാണ് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ നല്‍കുന്ന കണകുക്കള്‍. ഇതില്‍ തന്നെ തുടര്‍പഠന യോഗ്യത നേടാത്ത കുട്ടികള്‍ക്ക് പഠിക്കാവുന്ന ബ്രാഞ്ചുകളിലെ സീറ്റുകളുടെ എണ്ണം കൂടി കുറക്കേണ്ടതുണ്ട്. പോരാത്തതിന് ഇതിലെ 10 ശതമാനം സീറ്റുകള്‍ വി.എച്ച്.എസ്.സി പൂര്‍ത്തിയാക്കിയവര്‍ക്കായി സംവരണം ചെയ്യപ്പെട്ടതാണ്. മറ്റ് പലര്‍ക്കും സംവരണം ചെയ്യപ്പെട്ട സീറ്റുകളും വി.എച്ച്.എസ്.സിയിലുണ്ട്. ഇതെല്ലാം കുറച്ച് വേണം തുടര്‍പഠനത്തിന് അര്‍ഹതപ്പെട്ടവര്‍ക്കുള്ള സീറ്റുകളുടെ എണ്ണം തിട്ടപ്പെടുത്താനെന്നും ഇവര്‍ പറയുന്നു.
19,080 സീറ്റുകള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, എയിഡഡ് പോളിടെക്‌നിക്കുകളിലായും തുടര്‍പഠനത്തിനായുണ്ടെന്ന് മന്ത്രി പറയുമ്പോള്‍ സംസ്ഥാനത്തെ 51 പോളിടെക്‌നിക്കുകളിലായി 11, 790 സീറ്റുകള്‍ മാത്രമാണുള്ളതെന്ന് കണക്കുകള്‍ പറയുന്നു. സംസ്ഥാനത്ത് തുടര്‍പഠനത്തിന് യോഗ്യത നേടിയ 4, 19, 653 കുട്ടികള്‍ക്കായി 4, 62, 527 സീറ്റുകള്‍ ലഭ്യമാണെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്.
എന്നാല്‍ 3,78,791 സീറ്റുകളാണ് തുടര്‍പഠനത്തിന് അര്‍ഹത നേടിയ കുട്ടികള്‍ക്കായി സര്‍ക്കാര്‍, എയിഡഡ് മേഖലയിലായി സംസ്ഥാനത്ത് ഉള്ളൂ എന്നതാണ് വസ്തുത. 40,862 കുട്ടികള്‍ തുടര്‍പഠനത്തിന് സീറ്റുകള്‍ ലഭിക്കാതെ പുറത്താകുമെന്ന് കണക്കുകള്‍ പറയുമ്പോഴാണ് 42, 874 സീറ്റുകള്‍ നിലവില്‍ അധികമാണെന്ന തരത്തിലുള്ള മറുപടി മന്ത്രി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."