HOME
DETAILS
MAL
അഖിലേന്ത്യാ നേതൃത്വത്തിനൊപ്പമെന്ന് എന്‍.വൈ.എല്‍
backup
July 30 2021 | 18:07 PM
കോഴിക്കോട്: അഖിലേന്ത്യാ നേതൃത്വം അംഗീകരിച്ച സംസ്ഥാന ഐ.എന്‍.എല്‍ കമ്മിറ്റിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് എന്‍.വൈ.എല്‍ സംസ്ഥാന ഭാരവാഹികള്‍. മന്ത്രിസഭാ പ്രവേശനത്തില്‍ വിളറി പൂണ്ട് മുസ്ലിം ലീഗിന്റയും കുഞ്ഞാലിക്കുട്ടിയുടെയും ഗൂഢലക്ഷ്യങ്ങളാണ് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്കു പിന്നിലെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീര്‍ പയ്യനങ്ങാടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിമതനേതാക്കള്‍ക്ക് ലീഗിന്റെ പിന്തുണ ലഭിക്കുന്നുണ്ട്. പാര്‍ട്ടി മുന്നേറ്റം തടയാനാണ് ഇവരുടെ ശ്രമം. പാര്‍ട്ടിയെ തകര്‍ക്കാന്‍ മുസ്ലിം ലീഗില്‍ നിന്ന് അച്ചാരം വാങ്ങി കലാപമുണ്ടാക്കാണാണ് വിമത വിഭാഗം ശ്രമിക്കുന്നത്. എന്‍.വൈ.എല്ലില്‍ ഭിന്നതയില്ല. അത്തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജമാണ്. അഖിലേന്ത്യാ അധ്യക്ഷനെതിരേ നടക്കുന്നത് വ്യാജ പ്രചാരണമാണ്. അദ്ദേഹത്തിന് പോപുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാദില്‍ അമീന്, ട്രഷറര്‍ റഹീം ബെണ്ടിച്ചാല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."