ഇലന്തൂര്‍ നരബലി: ഷാഫിക്ക് ലൈംഗികവൈകൃതം; മൃതദേഹങ്ങളോട് പോലും ക്രൂരത; ബലാത്സംഗം ഉള്‍പെടെ എട്ടു കേസുകളില്‍ പ്രതി
പത്തനംതിട്ട: നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് ലൈംഗികവൈകൃതമെന്ന് പൊലിസ്. മൃതദേഹങ്ങളോട് പോലും ക്രൂരത കാണിച്ചെന്നും പൊലിസ് പറയുന്നു. കൊല്ലപ്പെട്ട പദ്മത്തിന്റെ സ്വകാര്യ ഭാഗത്ത് ഷാഫി കത്തി കുത്തിയിറക്കി എന്നും പൊലീസ് പറയുന്നു.
2020ല്‍ കോലഞ്ചേരിയില്‍ മാനസിക വൈകല്യമുളള വൃദ്ധയെ അതിക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിയായിരുന്നു. ഭാര്യയും രണ്ട് മക്കളുമൊത്ത് കണ്ടന്തറയിലെ വാടകവീട്ടില്‍ 2008 മുതല്‍ 11 വരെ ഷാഫി താമസിച്ചിരുന്നു. വാഴക്കുളത്തേക്ക് താമസം മാറിയപ്പോഴും അവിടെയുളള വീട്ടുടമയ്ക്കും ഇയാളെക്കുറിച്ച് മോശമായ അഭിപ്രായങ്ങളുണ്ടായിരുന്നില്ല. പിന്നീട് ചെമ്പറക്കിയിലേക്ക് താമസം മാറ്റി. ഡ്രൈവറായി വിവിധ ഇടങ്ങളില്‍ ജോലിചെയ്തു. അവിട വെച്ചാണ് 2020ല്‍ കോലഞ്ചേരി പീഡനക്കേസില്‍ പ്രതിയാകുന്നത്. അന്നാണ് ഇയാളെ കുറിച്ച് നാട്ടുകാര്‍ക്കു പോലും മനസ്സിലാകുന്നത്. 2021ല്‍ ജാമ്യത്തിലിറങ്ങിയ ഷാഫി പിന്നീട് കൊച്ചി നഗരത്തിലേക്ക് കൂടുമാറി.
ആറ് മാസം മുന്‍പാണ് ശ്രീദേവി എന്ന വ്യാജ എഫ്ബി പ്രൊഫൈല്‍ വഴി മുഹമ്മദ് ഷാഫി ഭഗവല്‍ സിംഗിനെ പരിചയപ്പെടുന്നത്. അഭിവൃദ്ധിക്കും സാമ്പത്തിക നേട്ടത്തിനും നരബലിയാണ് പരിഹാരമെന്ന് ഇവരെ വിശ്വസിപ്പിച്ചു. ലോട്ടറി കച്ചവടക്കാരായ പത്മത്തിനെയും റോസ്ലിനെയും കണ്ടെത്തി ഇലന്തൂരില്‍ എത്തിച്ചതും ഷാഫി തന്നെ.
ഭഗവല്‍ സിംഗും ഭാര്യ ലൈലയും ഷാഫിയോടൊപ്പം അറസ്റ്റിലായിട്ടുണ്ട്. കേസില്‍ ഇനിയും പ്രതികളുണ്ടാകാം എന്ന നിഗമനത്തിലാണ് പൊലീസ്. പത്തനംതിട്ടയിലെ തെളിവെടുപ്പിന് ശേഷം ഇന്നലെ രാത്രിയാണ് തിരുവല്ലയില്‍ നിന്ന് പ്രതികളെ കൊച്ചിയില്‍ എത്തിച്ചത്. ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവരെ രാവിലെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഷാഫിക്ക് ദമ്പതികളുമായുള്ള ബന്ധമാണ് പൊലിസ് പരിശോധിക്കുന്നത്. പണത്തിന്ന് വേണ്ടി മാത്രമല്ല, കൊലപാതകത്തിന് പിന്നില്‍ മറ്റ് താല്പര്യങ്ങള്‍ ഷാഫിക്ക് ഉണ്ടെന്നാണ് പൊലിസ് നിഗമനം.
എറണാകുളം ജില്ലയിലെ ലോട്ടറി വില്‍പന നടത്തുന്ന കൂടുതല്‍ സ്ത്രീകളെ ഷാഫി വലയിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. ഇത്തരത്തിലെ ആവശ്യങ്ങള്‍ക്ക് സ്ത്രീകളെ ഇതിന് മുന്‍പും കടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വഷിക്കുന്നുണ്ട്. ഷാഫി ഇതിന് മുന്‍പ് ഉള്‍പ്പെട്ട കേസുകള്‍ വിശദമായി പരിശോധിക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."