'കട്ടിലില്‍ കെട്ടിയിട്ടു, ജീവനോടെ സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കി, കഴുത്തറുത്തു, മാറിടം മുറിച്ചു മാറ്റി; മൃതദേഹം കഷ്ണങ്ങളാക്കി ബക്കറ്റില്‍ കുഴിച്ചിട്ടു' റിമാന്‍ഡ് റിപ്പോര്‍ട്ട്
കൊച്ചി: ക്രൂരതയുടെ എല്ലാ അതിരുകളും ലംഘിക്കുന്നതായിരുന്നു ഇലന്തൂര്‍ നരബലിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പത്മത്തിന്റെ മൃതദേഹം 56 കഷ്ണങ്ങളാക്കി. ബക്കറ്റുകളിലാക്കിയാണ് കുഴിച്ചിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൈകാലുകള്‍ കെട്ടിയിട്ടാണ് റോസ്‌ലിനെ കൊലപ്പെടുത്തിയത്. റോസ്‌ലിന്റെ വായില്‍ തുണി തിരുകി. ജീവനോടെ രഹസ്യഭാഗത്ത് കത്തി കുത്തിക്കുത്തിയിറക്കി. അതിനു ശേഷം റോസ്‌ലിനെ കഴുത്തറത്തു. പിന്നീട് അവരുടെ മാറിടം മുറിച്ചു മാറ്റുകയും ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവിപ്രീതിക്കായാണ് സ്ത്രീകളെ കൊന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
മനുഷ്യക്കുരുതിക്കായി ഗൂഢാലോചന നടത്തിയെന്ന് പ്രതികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസില്‍ മൂന്ന് പ്രതികളേയും റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. ഇവരെ ജയിലിലേക്ക് കൊണ്ടുപോയി. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലിസ് ഇന്നു തന്നെ അപേക്ഷ നല്‍കും.
അന്വേഷണ സംഘത്തിനെതിരെ പരാതിയില്ലെന്ന് ഷാഫി കോടതിയില്‍ വ്യക്തമാക്കി. വിഷാദ രോഗിയാണെന്നും ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടെന്നും മറ്റൊരു പ്രതിയായ ലൈലയും വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെയാണ് എറണാകുളം സിറ്റി ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തില്‍ പ്രതികളെ കൊച്ചിയില്‍ എത്തിച്ചത്. തുടര്‍ന്ന് കടവന്ത്ര പൊലിസ് സ്റ്റേഷനിലേക്ക് മാറ്റി.
പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അന്വേഷണ സംഘം ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. റോസ്‌ലിയെയും പത്മയെയും കൂടാതെ മറ്റ് സ്ത്രീകളെയും പൂജയില്‍ പങ്കെടുപ്പിക്കാന്‍ സമീപിച്ചെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഷാഫിയെ വിശദമായ ചോദ്യം ചെയ്യാനാണ് പൊലിസ് തീരുമാനം. സമീപകാലത്ത് കൊച്ചിയില്‍ നിന്ന് കാണാതായ സ്ത്രീകളെ കുറിച്ചുള്ള വിവരങ്ങളും പൊലിസ് ശേഖരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."