ഉപരിപഠനം യൂറോപ്പില്‍; ഏത് കോളജ് തെരഞ്ഞെടുക്കണമെന്ന് കണ്‍ഫ്യൂഷനുണ്ടോ? ഏറ്റവും മികച്ച പത്ത് യൂണിവേഴ്‌സിറ്റികള്‍ ഇവയാണ്
ഉപരിപഠനം യൂറോപ്പില്‍; ഏത് കോളജ് തെരഞ്ഞെടുക്കണമെന്ന് കണ്‍ഫ്യൂഷനുണ്ടോ? ഏറ്റവും മികച്ച പത്ത് യൂണിവേഴ്‌സിറ്റികള്‍ ഇവയാണ്
വിദേശ പഠനത്തിന്റെ ആഗോള ഹബ്ബാണ് യൂറോപ്പ്. ലോകോത്തര നിലവാരമുള്ള യൂണിവേഴ്‌സിറ്റികളും കോളജുകളും വിദ്യാഭ്യാസ സമ്പ്രദായവുമൊക്കെയാണ് യൂറോപ്പിനെ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത്. മാത്രമല്ല ആഗോള വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഈറ്റില്ലമായാണ് യൂറോപ്യന്‍ രാജ്യങ്ങളെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ യൂറോപ്പ്യന്‍ യൂണിവേഴ്‌സിറ്റികളിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ കുടിയേറ്റവും വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നു.
അതേസമയം യൂറോപ്പ്യന്‍ കോളജുകള്‍ ലക്ഷ്യം വെക്കുന്ന പലരും നേരിടുന്ന പ്രശ്‌നമാണ് കൃത്യമായ സ്ഥാപനം തെരഞ്ഞെടുക്കുക എന്നത്. യൂറോപ്പിലെ തന്നെ വിവിധ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെയും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും അടിസ്ഥാനത്തില്‍ തരംതിരിച്ചിട്ടുണ്ട്. ഈ റാങ്കിങ് അടിസ്ഥാനമാക്കി മെച്ചപ്പെട്ട വിദ്യഭ്യാസ സ്ഥാപനമേതെന്ന നമുക്ക് തിരിച്ചറിയാനാവും.
QS വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ് ഈ വര്‍ഷത്തെ യൂറോപ്പിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. റാങ്കിങ്ങില്‍ 100 പോയിന്റ് നേടി യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡാണ് ഒന്നാം സ്ഥാനം നേടിയത്. പട്ടികയില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച ഏഴ് സര്‍വകലാശാലകളും യു.കെയില്‍ നിന്നാണ്. തൊട്ടുപിന്നാലെ സ്വിറ്റ്‌സ്വര്‍ലാന്റിലെ എ.ടി.എച്ച് സൂറിച്ച് യൂണിവേഴ്‌സിറ്റിയും, മൂന്നാം സ്ഥാനത്ത് യു.കെയിലെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയും പട്ടികയില്‍ ഇടംപിടിച്ചു. യഥാക്രമം 99.4, 98.7 എന്നിങ്ങനെയായിരുന്നു ഇരുസ്ഥാപനങ്ങളുടെയും സ്‌കോര്‍ നില.
യൂറോപ്പിലാകമാനമുള്ള 688 യൂണിവേഴ്‌സിറ്റികളെയാണ് റാങ്കിങ്ങിനായി പരിഗണിച്ചത്. ഇതാദ്യമായാണ് കൗണ്‍സില്‍ ഓഫ് യൂറോപ്പിലെ 42 അംഗരാജ്യങ്ങളെയും ഉള്‍പ്പെടുത്തി റാങ്കിങ് ക്രമീകരിക്കുന്നത്. ഇതില്‍ യു.കെയില്‍ നിന്ന് മാത്രം 107 യൂണിവേഴ്‌സിറ്റികള്‍ ഇടംപിടിച്ചു. ജര്‍മ്മനിയില്‍ നിന്നാണ് ഏറ്റവും കുറവ് സ്ഥാപനങ്ങള്‍. ആകെ 53 യൂണിവേഴ്‌സിറ്റികളാണ് ജര്‍മ്മനിയില്‍ നിന്ന് പട്ടികയിലെത്തിയത്. തുര്‍ക്കിയില്‍ നിന്ന് 73 ്സ്ഥാപനങ്ങളും പട്ടികയില്‍ ഇടംപിടിച്ചു.
വിദ്യാഭ്യാസ രീതി, ഗവേഷണ വൈഭവം, ആഗോള അംഗീകാരം, ഫാക്കല്‍റ്റി, തൊഴില്‍ സാധ്യത എന്നിവയെ അടിസ്ഥാനമാക്കിയാണ് സര്‍വകലാശാലകളുടെ റാങ്കിങ് നടത്തിയത്.
- യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡ്, യു.കെ- സ്‌കോര്‍ 100
- ETH സൂറിച്ച്, സ്വിറ്റ്‌സര്‍ലാന്റ്- സ്്‌കോര്‍ 99.4
- യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്ജ്, യു.കെ- സ്‌കോര്‍ 98.7
- ഇംപീരിയല്‍ കോളജ് ഓഫ് ലണ്ടന്‍, യു.കെ- സ്‌കോര്‍ 97.6
- യു.സി.എല്‍ കോളജ് ലണ്ടന്‍, യു.കെ- സ്‌കോര്‍ 97.5
- യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബര്‍ഗ്, യു.കെ- സ്‌കോര്‍ 96.5
- പി.എസ്.എല്‍ പാരീസ്, ഫ്രാന്‍സ്- സ്‌കോര്‍ 96.2
- ദി യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്റര്‍, യു.കെ- സ്‌കോര്‍ 94.6
- EPFL ലോസാന്‍, സ്വിറ്റ്‌സ്വര്‍ലാന്റ് സ്‌കോര്‍ 93.2
- കിങ്‌സ് കോളജ് ലണ്ടന്‍, യു.കെ-സ്‌കോര്‍ 93.1
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."