ഒളിംപിക് ബാഡ്മിന്റണില്‍ പി.വി സിന്ധുവിന് തോല്‍വി; സെമിയില്‍ പൊരുതി വീണു
ടോകിയോ: പി വി സിന്ധുവിന് ഒളിംപിക് വനിതാ വിഭാഗം ബാഡ്മിന്റണില്‍ തോല്‍വി. സെമിഫൈനലില്‍ യില്‍ ചൈനീസ് തായ്പേയിയുടെ തായ് സു-യിംഗാനോടാണ് സിന്ധു അടിയറവ് പറഞ്ഞത്. സ്‌കോര്‍ 21-18 21-12. ആദ്യ ഗെയിമില്‍ തുടകത്തില്‍ തിന്നെ 5-2ന് ലീഡ് നേടാന്‍ സിന്ധുവിനായിരുന്നു.
എന്നാല്‍ പിന്നില്‍ നിന്ന് പൊരുതി കയറിയ തായ് 11-11ന് ഒപ്പമെത്തി. പിന്നീട് ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. സ്‌കോര്‍ 16-16ലെത്തിക്കാനും പിന്നീട് 18-18 വരേയും ഇരുവരും ഒപ്പമായിരുന്നു. തുടര്‍ന്നുള്ള മൂന്ന് പോയിന്റുകള്‍ സിന്ധുവിന് വിട്ടുകൊടുക്കേണ്ടി വന്നു. ഇതോടെ ഗെയിം തായിക്ക് സ്വന്തമായി.
രണ്ടാം ഗെയിമിലും നന്നായിട്ടാണ് സിന്ധു തുടങ്ങിയത്. തുടക്കത്തില്‍ 3-4ല്‍ മുന്നിലെത്തുകയും ചെയ്തു. എന്നാല്‍ തിരച്ചെത്തിയ എതിര്‍ താരം 8-4ലേക്കും പിന്നീട് 7-11ലേക്കും ലീഡുയര്‍ത്തി. തുടര്‍ന്ന് മത്സരം സിന്ധുവിന് നഷ്ടമാകുന്നതാണ് കണ്ടത്. ലീഡ് 9-17 ലേക്ക് ഉയര്‍ത്താനും പിന്നാലെ ഗെയിം സ്വന്തമാക്കാനും തായ് സു-യിംഗിന് അനായാസം സാധിച്ചു.
ഇനി വെങ്കല മെഡലിനുള്ള മത്സരം കൂടി ബാക്കിയുണ്ട്. മത്സരം നാളെ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."