ഇമ്മ്യൂൺ ആകാത്ത തൊഴിലാളികളെ പ്രവേശിപ്പിക്കരുത്, സ്ഥാപനങ്ങൾക്ക് മാർഗ്ഗ നിർദേശങ്ങൾ പുറത്തിറക്കി മന്ത്രാലയം
റിയാദ്: സഊദിയിൽ ഇന്ന് മുതൽ തൊഴിലിടങ്ങളിലും ഓഫീസുകളിലും കടകളിലും അടക്കം പ്രവേശനത്തിന് വാക്‌സിൻ സ്വീകരിക്കണമെന്ന നിബന്ധന പ്രാബല്യത്തിൽ വരുത്തിയതോടെ കുത്തിവെപ്പെടുക്കാത്ത തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് മാർഗ്ഗ നിർദേശങ്ങളുമായി മാനവശേഷി മന്ത്രാലായം. തവക്കൽന ആപ്ലിക്കേഷൻ അനുസരിച്ച് ആരോഗ്യ സ്ഥിതി ഇമ്മ്യൂൺ ആകാത്ത ഇത്തരം തൊഴിലാളികളെ തൊഴിലിടങ്ങളിലേക്ക് പ്രവേശിപ്പിക്കരുതെന്നും ഇവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും നിർദേശിച്ചാണ് മാനവ വിഭവ ശേഷി മന്ത്രാലയം നിർദേശങ്ങൾ പുറത്തിറക്കിയത്.
സ്വകാര്യ മേഖലയിൽ ആദ്യ ഘട്ടമെന്നോണം ഇത്തരം തൊഴിലാളികളോട് വീട്ടിലിരുന്നു ജോലി ചെയ്യാൻ സ്ഥാപനങ്ങൾ ആവശ്യപ്പെടണം. പിന്നീട് ഓഗസ്റ്റ് ഒമ്പത് തിങ്കളാഴ്ച മുതല്‍ നിര്‍ബന്ധിത അവധി നൽകുകയും ഈ അവധി ദിനങ്ങള്‍ വാര്‍ഷിക അവധിയില്‍ നിന്ന് കുറക്കുകയും വേണം. എന്നാൽ, വാര്‍ഷിക അവധി ദിനങ്ങള്‍ പൂര്‍ത്തിയായാല്‍ അവധി ദിനത്തിലെ ശമ്പളം കട്ട് ചെയ്യണം. ജീവനക്കാരും തൊഴിലുടമയും പ്രത്യേകമായി വ്യവസ്ഥ ചെയ്തിട്ടില്ലെങ്കില്‍ ഈ അവധി 20 ദിവസത്തിലധികമായാല്‍ തൊഴില്‍ കരാര്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി കണക്കാക്കുകയും ചെയ്യും.
എന്നാൽ, സര്‍ക്കാര്‍ ജോലിയുള്ളവര്‍ വാക്‌സിനെടുത്തിട്ടില്ലെങ്കില്‍ ആദ്യഘട്ടത്തില്‍ തൊഴിലാളികളോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവാശ്യപ്പെടും. ഓഗസ്റ്റ് ഒമ്പത് തിങ്കളാഴ്ച മുതല്‍ നിര്‍ബന്ധിത അവധി നല്‍കണം. ഈ അവധി ദിനങ്ങള്‍ തൊഴിലായിയുടെ വാര്‍ഷിക അവധിയില്‍ നിന്ന് കുറക്കുകയും വാര്‍ഷിക അവധി ദിനങ്ങള്‍ പൂര്‍ത്തിയായാല്‍ കാരണ സഹിതം ജോലിക്ക് ഹാജരായില്ലെന്ന് കാണിച്ച് ശമ്പളം റദ്ദാക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."