HOME
DETAILS

സഊദി ദേശീയ ദിനം: സ്പെഷ്യൽ ഡൂഡിലുമായി ആഘോഷമാക്കി ഗൂഗിൾ

  
backup
September 23 2023 | 04:09 AM

saudi-arabia-national-day-google-doodle

സഊദി ദേശീയ ദിനം: സ്പെഷ്യൽ ഡൂഡിലുമായി ആഘോഷമാക്കി ഗൂഗിൾ

റിയാദ്: 93ാം ദേശീയ ദിനം ആചരിക്കുന്ന സഊദി അറേബ്യക്ക് ആദരവുമായി ഗൂഗിൾ. ഗൂഗിൾ ഡൂഡിൽ സഊദി അറേബ്യയുടെ ദേശീയ പതാക പ്രത്യേക ചിത്രീകരണത്തോടെ പ്രദർശിപ്പിച്ചാണ് ഗൂഗിൾ ദേശീയ ദിനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

“ഇന്നത്തെ ഡൂഡിൽ സഊദി അറേബ്യയുടെ ദേശീയ ദിനം ആഘോഷിക്കുന്നു. 1932 ലെ ഈ ദിവസം, നജ്ദ്, ഹിജാസ് എന്നീ രാജ്യങ്ങൾ ഒന്നിച്ച് സഊദി അറേബ്യ ഔദ്യോഗിക രാജ്യമായി മാറി." - ലോകത്തിലെ സെർച്ചിങ് ഭീമനായ ഗൂഗിൾ ബ്ലോഗിൽ കുറിച്ചു.

‘നമ്മൾ സ്വപ്നം കാണുന്നു, നമ്മൾ നേടുന്നു’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ദേശീയ ദിനം രാജ്യം കൊണ്ടാടുന്നത്. രാജ്യത്തുടനീളം വിവിധ ആഘോഷങ്ങളാണ് ഇന്ന് ഒരുക്കിയിട്ടുള്ളത്. സ്വദേശികളും മലയാളികളുൾപ്പെടെയുള്ള വിദേശികളും ആഘോഷത്തിമിർപ്പിലാണ്. ദേശീയദിനത്തിൽ മികച്ച കലാ-സാംസ്കാരിക അവതരണങ്ങളും സൈനിക പ്രകടങ്ങളും നടക്കുമെന്ന് സഊദി വിനോദ അതോറിറ്റി വ്യക്തമാക്കി.

1932-ൽ അബ്ദുല്ല അൽ-സൗദ് രാജാവിന്റെ രാജകൽപ്പനയിലൂടെ നെജ്ദ്, ഹെജാസ് രാജ്യങ്ങളെ സഊദി അറേബ്യ എന്ന പേരിൽ പുനർനാമകരണം ചെയ്തതിന്റെ ഓർമയിലാണ് രാജ്യം ദേശീയ ദിനം ആചരിക്കുന്നത്. 1932 സെപ്തംബർ 23 ന് അറബി ദേശീയ ഭാഷയായും ഖുർആൻ ഭരണഘടനയായും സഊദി അറേബ്യ സ്ഥാപിതമായി. ഇസ്‌ലാമിന്റെ ജന്മസ്ഥലമായ സഊദി അറേബ്യ ഇപ്പോൾ ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയെന്ന നിലയിൽ വലിയ മുന്നേറ്റമാണ് നടത്തിവരുന്നത്.

പൊതുഅവധി ദിനമായ ഇന്നും നാളെയുമായി പ്രതിരോധ മന്ത്രാലയത്തിലിന്റെ നേതൃത്വത്തിൽ വ്യോമ, നാവിക പ്രദർശനങ്ങൾ ഒരുക്കും. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലും പടിഞ്ഞാറൻ മേഖലകളിലും നാവിക സേന പരേഡുകളും, കപ്പൽ പരേഡുകളും പ്രദർശനങ്ങളും നടത്തും. ജിദ്ദ കടൽത്തീരത്ത് നാവികസേനയുടെ നാവിക കപ്പലുകളുടെ പരേഡ്, സ്പെഷ്യൽ മറൈൻ സെക്യൂരിറ്റി ഗ്രൂപ്പ് ബോട്ടുകളുടെ പരേഡ്, ഹെലികോപ്റ്റർ എയർ ഷോ, സൈനിക പരേഡ് എന്നിവയുണ്ടാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago