വിധവാ പുനര്‍ വിവാഹ ധനസഹായം; ഇപ്പോള്‍ അപേക്ഷിക്കാം
വിധവാ പുനര്‍ വിവാഹ ധനസഹായം; ഇപ്പോള്‍ അപേക്ഷിക്കാം
കോഴിക്കോട്: വിധവാ പുനര്‍ വിവാഹത്തിനായി വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന മാംഗല്യ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. 18നും 50നും ഇടയില്‍ പ്രായമുള്ള ബി.പി.എല്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട വിധവകള്‍, നിയമപരമായി വിവാഹ മോചനം നേടിയവര്‍ എന്നിവര്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹതയുള്ളത്. ഇവര്‍ക്ക് പുനര്‍ വിവാഹത്തിനായ 25000 രൂപധന സഹായമായി നല്‍കും. പുനര്‍ വിവാഹം നടന്ന് ആറ് മാസത്തിനകം അപേക്ഷ സമര്‍പ്പിച്ചാല്‍ മതി. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
ആവശ്യമായ രേഖകള്‍
1. ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്.
2. വിവാഹ ബന്ധം വേര്‍പ്പെടുത്തിയതാണെങ്കില്‍ അതുസംബന്ധിച്ച കോടതി ഉത്തരവിന്റെ പകര്‍പ്പ്.
3. റേഷന്‍ കാര്‍ഡിന്റെ കോപ്പി.
4. ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്.
5. പുനര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്.
മേല്‍ പറഞ്ഞ രേഖകള്‍ സഹിതം ശിശു വികസന ഓഫീസര്‍മാര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0495 237 0750
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."