HOME
DETAILS

ജിന്ന് ബാധയുള്ള പള്ളി

  
backup
August 01 2021 | 04:08 AM

86356623-2

 


ര്‍ഷ്യയിലെ റയ്യ് നഗരത്തില്‍ പ്രസിദ്ധമായ ഒരു പള്ളി ഉണ്ടായിരുന്നു. ആരെയും നടുക്കുന്നതായിരുന്നു പള്ളിയെ കുറിച്ചുള്ള കഥ. നഗരത്തില്‍ എത്തിപ്പെടുന്ന സഞ്ചാരികള്‍ രാത്രി പള്ളിയില്‍ കയറിക്കിടക്കും. പിറ്റേന്ന് അവരുടെ ശവമായിരിക്കും ജനങ്ങള്‍ കാണുക. ഇതറിയുന്നതിനാല്‍ റയ്യുകാര്‍ ആരും രാത്രി പള്ളിയില്‍ തങ്ങാറുണ്ടായിരുന്നില്ല.


സംഭവം കേട്ടറിഞ്ഞിട്ടില്ലാത്ത പുറംനാട്ടുകാരാണ് ഇപ്രകാരം മരണത്തിന്റെ രുചി അറിഞ്ഞിരുന്നത്. ജിന്നു ബാധയുള്ള ഇടമാണ് പള്ളി എന്ന് ആളുകള്‍ വിശ്വസിച്ചു.
പള്ളിയെക്കുറിച്ചു കേട്ടറിഞ്ഞ് ഒരാള്‍ റയ്യ് നഗരത്തില്‍ വന്നു. എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ രാത്രി പള്ളിയില്‍ കിടക്കാന്‍ അയാള്‍ തീരുമാനിച്ചു. നാട്ടുകാര്‍ അയാളെ പിന്തിരിപ്പിക്കാന്‍ നോക്കി. അവരോട് അയാള്‍ പറഞ്ഞിതിങ്ങനെയാണ്: 'എനിക്ക് ഈ ജീവിതം മടുത്തിരിക്കുന്നു. അതിനാല്‍ കൊല്ലപ്പെടുന്നതില്‍ എനിക്കു സങ്കടമൊന്നുമില്ല. ഇതൊരു വെല്ലുവിളിയായാണ് ഞാന്‍ എടുക്കുന്നത്. എന്റെ മരണത്തെ ഞാന്‍ ഭയപ്പെടുന്നില്ല. നാശം സംഭവിക്കുന്നത് നമ്മുടെ ഈ ഭൗതിക ശരീരത്തിന് മാത്രമല്ലേ? ആത്മാവ് അനശ്വരമാണ്. ഈ ലോകം വിട്ടുപോവുന്നതില്‍ എനിക്കു സന്തോഷമേയുള്ളൂ. കൂട്ടില്‍ നിന്ന് തുറന്നുവിട്ട കിളിയെപ്പോലെ എന്റെ ആത്മാവിന് ഈ തടവറയില്‍ നിന്നു മോചനം ലഭിക്കും'.
അദ്ദേഹത്തിന്റെ മനസുമാറ്റാന്‍ ആളുകള്‍ പതിനെട്ടടവും പയറ്റിയെങ്കിലും വിജയിച്ചില്ല. പലതും പറഞ്ഞ് തന്നെ പേടിപ്പിക്കാന്‍ നോക്കിയവരോട് അദ്ദേഹം പറഞ്ഞു: 'ഞാനൊരു പൂച്ചക്കുട്ടിയല്ല. ജീവിതം എന്തെന്ന് അറിഞ്ഞവനും ജീവിച്ച് മതിയായവനുമാണ്. എനിക്കൊന്നിനെയും ഭയമില്ല. ഇന്നു രാത്രി എന്റെ ജീവിതം അവസാനിക്കുകയാണെങ്കില്‍ അങ്ങനെ ആവട്ടെ. എന്റെ ഉദ്ദേശ്യം അതോടെ നിറവേറും'.
തങ്ങളുടെ വാക്കുകള്‍ക്ക് ഫലമൊന്നും ഉണ്ടാക്കാന്‍ സാധിച്ചില്ല എന്ന നിരാശയോടെ ആള്‍ക്കൂട്ടം പിരിഞ്ഞുപോയി. പിറ്റേന്ന് അയാളുടെ തണുത്തു മരവിച്ച മൃതദേഹം കാണേണ്ടി വരുമല്ലോ എന്ന പേടിയോടെയാണ് അവര്‍ വീടുകളിലേക്ക് മടങ്ങിയത്.
ഇതിനിടെ, എന്തുവന്നാലും നേരിടാന്‍ തയ്യാറായി അപചരിചിത സന്ദര്‍ശകന്‍ പള്ളിയിലേക്ക് നടന്നു. പട്ടണവാസികളുടെ മുന്നറിയിപ്പുകള്‍ അയാളുടെ തലയില്‍ മൂളിപ്പറന്നു. ഉറങ്ങുകയില്ല എന്ന ദൃഢനിശ്ചയത്തോടെ അയാള്‍ പള്ളിയുടെ ഒരു മൂലയില്‍ ഇടംപിടിച്ചു. ഒരു തലയണ ചുമരില്‍ ചാരിവച്ച് ഇരുന്നു.


ഇരുട്ടിലേക്ക് തന്നെ അയാള്‍ നോക്കിക്കൊണ്ടിരുന്നു. സമയം അര്‍ധരാത്രി കഴിഞ്ഞു. അസാധാരണമോ അസ്വഭാവികമോ ആയി ഒന്നും കേള്‍ക്കാനോ കാണാനോ അയാള്‍ക്ക് സാധിച്ചില്ല. പള്ളിയിയെക്കുറിച്ചു നാട്ടുകാര്‍ പറഞ്ഞതെല്ലാം നുണയോ അവരുടെ ഭാവനയോ മാത്രമാണെന്ന് അയാള്‍ക്ക് തോന്നി.


കൃത്യം ആ സമയത്തു തന്നെ കാതടപ്പിക്കുന്ന ഒരു ഭീകരശബ്ദം അയാളെ ആസകലം നടുക്കിക്കൊണ്ട് കടന്നുവന്നു. ഒരു നിമിഷം അയാള്‍ പകച്ചുപോയി. ശബ്ദം എവിടെ നിന്നാണെന്നോ അതിന്റെ പിറകില്‍ ആരാണെന്നോ ഒരു പിടിയും കിട്ടിയില്ല. അയാളുടെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ തല്‍ക്ഷണം ബോധരഹിതനായി നിലം പതിച്ചേനേ. അല്ലെങ്കില്‍ ഹൃദയസ്തംഭനം മൂലം മരിച്ചുവീണേനെ.
പക്ഷേ, മരണഭയമില്ലാത്ത ധീരനായിരുന്നു അയാള്‍. 'ഇതില്‍ എന്തു ഭയക്കാനിരിക്കുന്നു?' അയാള്‍ തന്നോടു തന്നെ പറഞ്ഞു, 'പെരുന്നാള്‍ അടുക്കാറായി എന്നറിയിക്കുന്ന പെരുമ്പറ മുഴക്കമാണിത്. മറ്റൊന്നുല്ല. അതിനാല്‍ ഞാനെന്തിനു പേടിക്കണം?'
ധൈര്യം സംഭരിച്ച് അയാള്‍ ഇരുന്നേടത്തു നിന്നെഴുന്നേറ്റ് പള്ളിയുടെ മധ്യത്തില്‍ ചെന്നുനിന്ന് ഉറക്കെ വിളിച്ചുപറഞ്ഞു: 'ഇതാ ഞാന്‍ ഇവിടെയുണ്ട്. നിങ്ങള്‍ക്ക് എന്നെ കാണാന്‍ പറ്റുന്നുണ്ടോ? എങ്കില്‍ വരിക. നമുക്കൊരു കൈ നോക്കാം. എനിക്കൊന്നും നഷ്ടപ്പെടാനില്ല. സകലം ഉപേക്ഷിച്ചവനാണു ഞാന്‍. ധൈര്യമുണ്ടെങ്കില്‍ മുന്നോട്ടു വരൂ. ഏകനായ ദൈവത്തെ മാത്രമെ എനിക്കു ഭയമുള്ളൂ'.


അയാള്‍ ചെവിയോര്‍ത്തു. തന്റെ ശബ്ദത്തിന്റെ പ്രതിധ്വനിയല്ലാതെ ഒന്നും കേള്‍ക്കാനില്ല.
പള്ളിയുടെ മാസ്മരികമായ നിഗൂഢതയെ ഭജ്ഞിച്ചുകൊണ്ട് മേല്‍ക്കൂരയില്‍ പ്രത്യക്ഷപ്പെട്ട വിടവിലൂടെ സ്വര്‍ണനാണയങ്ങള്‍ പള്ളിയുടെ തറയിലേക്ക് മഴപോലെ വര്‍ഷിക്കുന്നതിന് അയാള്‍ സാക്ഷിയായി. അവയെല്ലാം ശേഖരിക്കുന്നതിന് ആ രാത്രിയുടെ ശിഷ്ടഭാഗം പൂര്‍ണമായി അയാള്‍ക്കു ചെലവഴിക്കേണ്ടി വന്നു.


പുനരാഖ്യാനം:
എ.കെ അബ്ദുല്‍ മജീദ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago