ഇന്നുമുതല്‍ പ്രളയ സെസ് ഇല്ല
അനധികൃതമായി ഈടാക്കിയോ എന്നറിയാന്‍ ബില്ല് ചോദിച്ചു വാങ്ങണം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പ്രളയ സെസ് ഇന്നുമുതല്‍ നല്‍കേണ്ടതില്ല. സെസ് അവസാനിക്കുന്നതോടെ സാധനങ്ങള്‍ക്ക് വില കുറയേണ്ടതാണ്. ഉത്പന്ന വിലയില്‍ ഏര്‍പ്പെടുത്തിയിരുന്ന ഒരു ശതമാനം അധിക നികുതി നിര്‍ത്തുന്നതോടെയാണ് വില കുറയുക.
എന്നാല്‍ പല സ്ഥാപനങ്ങളും ബില്ലിങ് സോഫ്റ്റ്‌വെയറില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ലാത്തതിനാല്‍ സെസ് തുടര്‍ന്നും ഈടാക്കിയേക്കാം. ഇതറിയാന്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്ല് ചോദിച്ചുവാങ്ങണം.
കൊവിഡ് സാഹചര്യത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനകള്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതിനാല്‍ സെസ് ഒഴിവാക്കിയിട്ടുണ്ടോ എന്ന് ബില്ല് പരിശോധിച്ചാല്‍ മാത്രമേ അറിയാനാവൂ.
രണ്ടു പ്രളയങ്ങളില്‍ റോഡും പാലങ്ങളും ഉള്‍പ്പെടെ അടിസ്ഥാന മേഖലയുടെ പുനര്‍നിര്‍മാണത്തിനാണ് 2019 - 20 ലെ ബജറ്റില്‍ രണ്ടു വര്‍ഷത്തേക്ക് പ്രളയ സെസ് ഏര്‍പ്പെടുത്തിയത്.
ഒരു ശതമാനം സെസിലൂടെ രണ്ടു വര്‍ഷം കൊണ്ട് 1,200 കോടി ലക്ഷ്യമിട്ടെങ്കിലും മാര്‍ച്ചില്‍ 1,705 കോടി ഖജനാവിലെത്തി.
ജൂലൈ വരെയുള്ള കണക്കുകൂടി വരുമ്പോള്‍ ഇത് 2,000 കോടിയാവുമെന്നാണ് ധനവകുപ്പ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."