കശ്മിരില്‍ സൈനികരെ കല്ലെറിയുന്നവര്‍ക്ക് പാസ്‌പോര്‍ട്ടും ജോലിയുമില്ല
ന്യൂഡല്‍ഹി: ജമ്മു- കശ്മിരില്‍ സുരക്ഷാ സൈനികര്‍ക്കെതിരേ തെരുവിലിറങ്ങുന്നവരെ ലക്ഷ്യംവച്ച് കടുത്ത നടപടിയുമായി സര്‍ക്കാര്‍.
അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും സൈനികര്‍ക്കെതിരേ കല്ലെറിയുന്നവര്‍ക്കും ഇനി പാസ്‌പോര്‍ട്ടും ജോലിയും ലഭിക്കില്ലെന്ന് സര്‍ക്കാരിന്റെ പുതിയ ഉത്തരവില്‍ പറയുന്നു.
ജമ്മു- കശ്മിര്‍ സ്‌പെഷല്‍ ബ്രാഞ്ചാണ് ഉത്തരവിറക്കിയത്. ക്രമസമാധാനലംഘനം, കല്ലേറ്, സുരക്ഷാ സൈനികരെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങള്‍ തുടങ്ങിയ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് ക്ലിയറന്‍സ് ലഭിക്കില്ല. ഇത്തരക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയോ സര്‍ക്കാരിനു കഴിലുള്ള മറ്റ് ആനുകൂല്യങ്ങളോ ലഭിക്കില്ലെന്നും ഉത്തരവിലുണ്ട്.പാസ്‌പോര്‍ട്ടിനും ജോലിക്കും വേണ്ടിയുള്ള വെരിഫിക്കേഷന്‍ സമയത്ത് കുടുംബാംഗങ്ങള്‍ ബന്ധപ്പെടുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും മറ്റു സംഘടനകളും ഏതെന്നും വെളിപ്പെടുത്തണം.
രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതും വ്യക്തമാക്കണം. വിദേശബന്ധമുള്ള സമിതികള്‍, ജമ്മു- കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി പോലുള്ള നിരോധിത സംഘടനകള്‍ തുടങ്ങിയവയുമായുള്ള ബന്ധവും വെളിപ്പെടുത്തണം. ഇതിനു വിപരീതമായി റിപ്പോര്‍ട്ട് പൊലിസ് നല്‍കുകയും സ്‌ക്രീനിങ് കമ്മിറ്റി അത് സ്ഥിരീകരിക്കുകയും ചെയ്താല്‍ അത്തരക്കാരുടെ ജോലി റദ്ദാക്കപ്പെടും. ജമ്മു- കശ്മീര്‍ സിവില്‍ (വെരിഫിക്കേഷന്‍ ഓഫ് കാരക്ടര്‍ ആന്‍ഡ് അമന്‍ഡ്‌മെന്റ്) ഇന്‍സ്ട്രക്ഷന്‍സ്- 1997 പ്രകാരമാണ് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."