ഹിജാബ്: സുപ്രിംകോടതി വിധിയിൽ ശുഭപ്രതീക്ഷ- ജംഇയ്യതുൽ ഖുത്വബാ
കോഴിക്കോട് • ഹിജാബ് നിരോധന കേസിൽ ഭിന്നവിധിയെ തുടർന്ന് സുപ്രിം കോടതി വിശാല ബെഞ്ചിന് വിട്ടത് വിഷയത്തിൽ ശുഭപ്രതീക്ഷക്ക് വകനൽകുന്നതാണെന്ന് സമസ്ത കേരള ജംഇയ്യതുൽ ഖുത്വബാ സംസ്ഥാന പ്രസിഡന്റ് കൊയ്യോട് ഉമർ മുസ്‌ലിയാരും ജന.സെക്രട്ടറി നാസർ ഫൈസി കൂടത്തായിയും ട്രഷറർ സുലൈമാൻ ദാരിമി ഏലംകുളവും വർക്കിങ് സെക്രട്ടറി ഹംസ റഹ്മാനി കൊണ്ടിപ്പറമ്പും അഭിപ്രായപ്പെട്ടു.
ഹിജാബ് നിരോധനം വ്യക്തിസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന സുപ്രിം കോടതി വിധി സ്വാഗതാർഹമാണ്. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട കോടതി നിലപാട് ലോകം ശ്രദ്ധിക്കുന്നതാണ്. മത വിശ്വാസ സ്വാതന്ത്ര്യത്തെ നിഷേധിക്കുക മാത്രമല്ല, വ്യക്തിയുടെ അവകാശത്തെ ഹനിക്കുകയും രാഷ്ട്രത്തിന്റെ വൈവിധ്യത്തെ കളങ്കപ്പെടുത്തുന്നതുമാണ് ഹിജാബ് നിരോധനമെന്നതിനാൽ അതിനെ വീണ്ടെടുക്കാൻ സുപ്രിംകോടതി വിശാല ബെഞ്ചിന് കഴിയട്ടെ എന്ന ശുഭപ്രതീക്ഷയിലാണ് മതേതര ഇന്ത്യയെന്നും നേതാക്കൾ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."