വയോധികയുടെ മീന്‍കുട്ട പൊലിസ് തട്ടിത്തെറിപ്പിച്ചെന്ന പ്രചാരണം തെറ്റെന്ന വിചിത്ര വിശദീകരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളിയില്‍ കോവിഡ് നിയന്ത്രണം ലംഘിച്ച് മീന്‍ കച്ചവടം ചെയ്ത വയോധിയകയുടെ മീന്‍കുട്ട പൊലിസ് തട്ടിത്തെറിപ്പിച്ചെന്ന പ്രചാരണം വസ്തുതാവിരുദ്ധമെന്ന വിചിത്ര വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാരിപ്പള്ളി പരവൂര്‍ റോഡില്‍ അഞ്ചുതെങ്ങ് സ്വദേശിയായ മേരിയുടെ മീന്‍കുട്ട വലിച്ചെറിഞ്ഞതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വലിയ വിമര്‍ശനമാണ് പൊലിസ് നടപടിക്കെതിരെ ഉയര്‍ന്നത്.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ടു തെറ്റായ പ്രചാരണമാണ് നടന്നതെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഇക്കാര്യം അന്വേഷിക്കാന്‍ പൊലിസ് മേധാവിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംഭവം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി പൊലിസും രംഗത്തുവന്നിരുന്നു. നിയന്ത്രണം ലംഘിച്ചു കച്ചവടം നടത്തിയപ്പോള്‍ ആളു കൂടുകയും തുടര്‍ന്നു പൊലിസ് നടപടിയെടുക്കുകയുമായിരുന്നു എന്നാണ്, ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പൊലിസ് നല്‍കിയ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."