നരബലി: പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു
കൊച്ചി • ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ മൂന്ന് പ്രതികളെയും എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഈ മാസം 24 വരെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു.
ഭഗവല്‍ സിങ്, ഭാര്യ ലൈല, ഷാഫി എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതികള്‍ ആയുധങ്ങള്‍ വാങ്ങിയ സ്ഥലങ്ങള്‍ കണ്ടെത്തുകയും ഭഗവല്‍ സിങ്ങിന്റെ അടുക്കല്‍ ചികിത്സതേടിയവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടുകയും വേണമെന്ന് പൊലിസ് കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കി. നരബലിക്ക് പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടോ എന്നതും കണ്ടെത്തേണ്ടതുണ്ട്. ഇതിനായി പ്രതികളെ ഒന്നിച്ചിരുത്തി തെളിവുകള്‍ പരിശോധിക്കണം. പ്രതികള്‍ കൂടുതല്‍ ആയുധങ്ങള്‍ ഉപയോഗിച്ചോ, പല പ്രദേശങ്ങളില്‍ നിന്ന് ആളുകളെ എങ്ങനെയാണ് പത്തനംതിട്ടയില്‍ എത്തിച്ചത്, ഷാഫി ഫേസ്ബുക്ക് വഴി കൂടുതല്‍ പേരുമായി ബന്ധപ്പെട്ടിട്ടുണ്ടോ തുടങ്ങിയവയും അന്വേഷിക്കണമെന്നും കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി. പ്രതികളെ കുറ്റസമ്മതം നടത്താന്‍ പൊലിസ് നിര്‍ബന്ധിക്കുന്നതായും പത്മ സ്വമേധയാ ഷാഫിക്കൊപ്പം പോയതാണെന്നും പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഡ്വ. ആളൂര്‍ ഉന്നയിച്ചു. പ്രതികളെ മുഖംമറച്ച് മാത്രമേ തെളിവെടുപ്പിന് കൊണ്ടുപോകാവൂവെന്ന് കര്‍ശന നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."