കോട്ടത്തറ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാര്‍ക്ക് ശമ്പളമില്ല; പട്ടികജാതി പട്ടികവര്‍ഗ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു
പാലക്കാട്: കോട്ടത്തറ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്ത സംഭവത്തില്‍ പട്ടികജാതി പട്ടികവര്‍ഗ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ആദിവാസി മേഖലയില്‍ നിന്ന് നിയമിക്കുമ്പോള്‍ യഥാസമയം വേതനം ഉറപ്പാക്കണം. ഇക്കാര്യം ആരോഗ്യ വകുപ്പ് മനസിലാക്കേണ്ടതായിരുന്നു. മൂന്ന് മാസം ശമ്പളം മുടങ്ങിയത് ഗുരുതര വിഷയമെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഒരാഴ്ചയ്ക്കുള്ളില്‍ വേതനം നല്‍കാന്‍ നടപടി വേണമെന്നും ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി.
അട്ടപ്പാടിയില്‍ നിയമിച്ച നൂറ്റി നാല്‍പത് താല്‍ക്കാലിക ജീവനക്കാര്‍ക്കാണ് മാസങ്ങളായി ശമ്പളം മുടങ്ങിയത്. എപ്രിലിലാണ് അവസാനം ശമ്പളം കിട്ടിയത്. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി മുഖേന നിയമിതരായവര്‍ക്കാണ് ദുരിതം. നൂറ്റി എഴുപത് കിടക്കകളുള്ള ആശുപത്രിയില്‍ തുടരുന്നത് അമ്പത്തി നാല് കിടക്കകള്‍ക്ക് അനുസൃതമായ സ്റ്റാഫ് പാറ്റേണ്‍ ആണ്.
ശമ്പളം നല്‍കാന്‍ പ്രതിമാസം ഇരുത് ലക്ഷം രൂപ അനുവദിക്കണമെന്ന് കാട്ടി ആരോഗ്യവകുപ്പിന് സൂപ്രണ്ട് കത്ത് നല്‍കിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."