പെഗാസസ് വാങ്ങിയോ എന്ന് കേന്ദ്രം വ്യക്തമാക്കണം: സുപ്രിംകോടതിയില്‍ ഹരജിയുമായി മാധ്യമപ്രവര്‍ത്തകര്‍
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ സുപ്രിംകോടതിയെ സമീപിച്ചു. ഫോണ്‍ ചോര്‍ത്തലിന് ഇരകളായ പരന്‍ജോയ് ഗുഹ തക്കൂര്‍ദാ, എസ്.എന്‍.എം അബ്ദി, പ്രേംശങ്കര്‍ ഝാ, രൂപേഷ് കുമാര്‍ സിങ്, ഇപ്‌സാ ശതാക്‌സി എന്നിവരാണ് സുപ്രിം കോടതിയെ സമീപിച്ചത്.
പെഗാസസ് വിവാദത്തില്‍ നിരീക്ഷണത്തിന് ഇരയാക്കപ്പെട്ടവര്‍ കോടതിയെ സമീപിക്കുന്നത് ഇതാദ്യമാണ്. ഭരണഘടനാപരമായ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ആരോപിച്ചാണ് ഹരജികള്‍. പെഗാസസ് വാങ്ങിയോ എന്ന് കേന്ദ്രം വെളിപ്പെടുത്തണമെന്നും ഹരജിയില്‍ പറയുന്നു.
ആംനെസ്റ്റി ഇന്റര്‍നാഷണല്‍ തങ്ങളുടെ ഫോണില്‍ നടത്തിയ ഫോറന്‍സിക് പരിശോധനാ ഫലത്തില്‍ പെഗാസസ് മാല്‍വെയര്‍ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരോ മറ്റേതെങ്കിലും മൂന്നാം കക്ഷിയോ തങ്ങളെ നിരീക്ഷിച്ചതായി ശക്തമായി വിശ്വസിക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പെഗാസസുമായി ബന്ധപ്പെട്ട ആരോപണം നിഷേധിച്ചിട്ടില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."