കൊടും ചൂട്; യൂറോപ്പ് കത്തുന്നു
തുര്‍ക്കിയിലും ഗ്രീസിലും ഇറ്റലിയിലും വന്‍ നാശനഷ്ടം
ഇസ്തംബൂള്‍: കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ കൊടുംചൂടില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കത്തുന്നു. തുര്‍ക്കിയിലും ഗ്രീസിലും ഇറ്റലിയിലുമാണ് കാട്ടുതീ വന്‍ നാശനഷ്ടമുണ്ടാക്കിയത്.
തുര്‍ക്കിയില്‍ ഒരാഴ്ചയായി പടരുകയാണ്. ഇതിനകം എട്ടുപേര്‍ കൊല്ലപ്പെട്ടു. ആയിരങ്ങളെ ഒഴിപ്പിച്ചു.
ഗ്രീസില്‍ 30 വര്‍ഷത്തിനിടയിലെ കൊടും ചൂടാണ് അനുഭവപ്പെടുന്നതെന്ന് പ്രധാനമന്ത്രി കിരിയാകോസ് മിറ്റ്സോറ്റാകിസ് അറിയിച്ചു. ഇവിടെ 113 ഫാരന്‍ഹീറ്റ് (45 ഡിഗ്രി സെല്‍ഷ്യസ്) ചൂടാണ് രേഖപ്പെടുത്തിയത്. തുര്‍ക്കിയിലും ഇതേ ചൂടാണ്. ഇറ്റലിയിലും ഫ്രാന്‍സിന്റെ തെക്കന്‍ ഭാഗത്തും തീ പടരുകയാണ്.
തുര്‍ക്കിയില്‍ വനസമ്പത്തിന്റെ വലിയ ഭാഗമാണ് കാട്ടുതീ കവര്‍ന്നെടുത്തത്.
ഗ്രീസില്‍ പെലോപ്പോനസ് മേഖലയിലും റോഡസ് ദ്വീപിലും നിരവധി വീടുകളാണ് കത്തിനശിച്ചത്. ഫ്രാന്‍സില്‍ കൊടുംചൂടിനെ തുടര്‍ന്ന് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."